CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 40 Minutes 18 Seconds Ago
02:12:20 am
01
Aug 2025
Friday
Breaking Now

മത്സരത്തിനിടെ വസ്ത്രം മാറിയ വനിതാ ടെന്നീസ് താരത്തിനെതിരെ നടപടി

ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്

യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിലെ മത്സരത്തിനിടെ വസ്ത്രം മാറിയ വനിതാ താരത്തിനെതിരെ നടപടിയെടുത്തത് വിവാദത്തില്‍. ഫ്രഞ്ച് താരമായ ആലിസ് കോര്‍നെറ്റിനെതിരെയാണ് യുഎസ് ഓപ്പണിന്റെ നിയമം തെറ്റിച്ചെന്ന് കാണിച്ച് നടപടിയെടുത്തത്. ഇടവേളയ്ക്ക് ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ ആലിസ് വസ്ത്രം അഴിച്ച് തിരിച്ചിടുകയായിരുന്നു. ഇതോടെ ചെയര്‍ അമ്പയര്‍ ആലീസിനെതിരെ നടപടിയെടുക്കുകയായിരുന്നു. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. ദ്യോക്കോവിച്ച് പത്തു മിനിറ്റ് നേരം ഷര്‍ട്ടിടാതെ ഇരുന്നിട്ടും നടപടിയെടുക്കാത്തവര്‍ ഇപ്പോള്‍ എന്തുകൊണ്ട് നടപടിയെടുത്തെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. സംഭവം വിവാദമായതോടെ യുഎസ് ഓപ്പണ്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി.

കസേരയിലിരിക്കുമ്പോള്‍ താരങ്ങള്‍ക്ക് ഷര്‍ട്ട് മാറാം. ഇത് നിയമ വിരുദ്ധമല്ല, ആലിസ് കോര്‍നെറ്റിനെതിരായ നടപടിയില്‍ ഖേദിക്കുന്നു. ആലിസിന് പെനാല്‍റ്റിയോ ഫൈനോ നല്‍കിയിട്ടില്ല, താക്കീത് മാത്രമാണ് നല്‍കിയത്. ഔദ്യോഗിക ട്വിറ്ററിലൂടെ അധികൃതര്‍ വ്യക്തമാക്കി .

 




കൂടുതല്‍വാര്‍ത്തകള്‍.