CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 43 Seconds Ago
Breaking Now

ബ്രിസ്റ്റോളിലെ ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ ഹോം ഓഫീസ് അധികൃതരുടെ റെയ്ഡ്; അനധികൃതമായി ജോലി ചെയ്ത ആറ് പേരെ അറസ്റ്റ് ചെയ്തു; നാല് പേര്‍ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷനില്‍; രണ്ട് പേരെ ജാമ്യത്തില്‍ വിട്ടു

അനധികൃതമായി ജോലിക്കാരെ നിയോഗിച്ചതിന് പിടിക്കപ്പെട്ടതോടെ ഒരു വ്യക്തിക്ക് 20,000 പൗണ്ട് വീതം പിഴ തൊഴിലുടമ അടയ്‌ക്കേണ്ടി വരും

ഇന്ത്യന്‍ റെസ്റ്റൊറന്റില്‍ നടത്തിയ റെയ്ഡില്‍ ഒരു സംഘം പുരുഷന്‍മാരെ അറസ്റ്റ് ചെയ്തു. ബ്രിസ്റ്റോളിലെ വിന്റര്‍ബോണിലുള്ള താജ് ബ്രാസെറിയിലാണ് ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഇവിടെ ആറ് ജീവനക്കാര്‍ അനധികൃതമായി ജോലി ചെയ്യുന്നതായാണ് കണ്ടെത്തിയത്. നാല് പേര്‍ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷനിലും, രണ്ട് പേരെ ഇമിഗ്രേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി ഹോം ഓഫീസ് വ്യക്തമാക്കി.

'പരിശോധനയില്‍ ആറ് ജീവനക്കാരെയാണ് പിടികൂടിയത്. 47 വയസ്സുള്ള ഇന്ത്യന്‍ പൗരനെ കൂടാതെ അഞ്ച് പേര്‍ 31 മുതല്‍ 54 വരെ പ്രായമുള്ള ബംഗ്ലാദേശികളാണ്. മൂന്ന് ബംഗ്ലാദേശി പൗരന്‍മാരും യുകെയില്‍ അനധികൃതമായി എത്തിയവരാണ്. ഇന്ത്യന്‍ പൗരനും, മറ്റ് രണ്ട് ബംഗ്ലാദേശികളും വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നവരാണ്. ഇന്ത്യക്കാരനെയും, മൂന്ന് ബംഗ്ലാദേശി പൗരന്‍മാരെയും ഇമിഗ്രേഷന്‍ ഡിറ്റന്‍ഷനിലേക്ക് നീക്കിയിട്ടുണ്ട്', ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇവരെ യുകെയില്‍ നിന്നും തിരികെ അയയ്ക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്. മറ്റ് രണ്ട് പേരെ ജാമ്യത്തില്‍ വിട്ടയച്ചു. ഇവരോട് സ്ഥിരമായി ഹോം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃതമായി ജോലിക്കാരെ നിയോഗിച്ചതിന് പിടിക്കപ്പെട്ടതോടെ ഒരു വ്യക്തിക്ക് 20,000 പൗണ്ട് വീതം പിഴ തൊഴിലുടമ അടയ്‌ക്കേണ്ടി വരും. പരിശോധനകളില്‍ രേഖകള്‍ കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതാണ് നിയമമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ വിഭവങ്ങള്‍ നല്‍കുന്ന താജ് ബ്രാസെറി 2009-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.