CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 25 Seconds Ago
Breaking Now

സെഹിയോന്‍ യുകെയുടെ മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫാ ഷൈജു നടവത്താനിയില്‍ നയിയ്ക്കും

സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം നയിയ്ക്കുന്ന എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 17ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

ജപമാലയോടുകൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ മരണം വഴി വേര്‍പെട്ടുപോയ ആത്മാക്കള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവ വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നയിയ്ക്കുന്ന പ്രത്യേക ശുശ്രൂഷയുണ്ടായിരിക്കും.

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്

 

സെന്റ് ആന്‍സ് കാതലിക് ഹൈസ്‌കൂള്‍

6,ഓക്ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍ N13 5 Ty

കൂടുതല്‍ വിവരങ്ങള്‍ക്ക് 

തോമസ് ; 07903867625




കൂടുതല്‍വാര്‍ത്തകള്‍.