CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 32 Seconds Ago
Breaking Now

അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍ പ്രതിസന്ധിയില്‍ ഫഹദ് ഫാസില്‍ പ്രതിഫലം കൂട്ടി

സുനിത പ്രൊഡക്ഷന്റെ ബാനറില്‍ എം. മണി നിര്‍മിക്കുന്ന അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പ്രതിസന്ധിയിൽ

 ഈ ചിത്രത്തിന്റെ നായകനായി ഫഹദ്‌ ഫാസിലായിരുന്നു. കരാര്‍പ്രകാരം 30 ലക്ഷം രൂപയാണ്‌ ഫഹദ് ഫാസിലിന്‌ ഈ ചിത്രത്തിലെ പ്രതിഫലം. നൊത്തോലിയൊരു ചെറിയമീനല്ല എന്ന ചിത്രത്തിനു ശേഷം ചിത്രീകരണം തുടങ്ങാന്‍ തീരുമാനിച്ചതാണ്‌ അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍. റാഫിമെക്കാര്‍ട്ടിന്റെ അസിസ്റ്റന്റായി കഴിഞ്ഞ 10 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഫസലിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായിരുന്നു  ഈ ചിത്രം.കരാര്‍പ്രകാരം  പ്രതിഫലമായി 30 ലക്ഷം രൂപ സമ്മതിച്ചിരുന്ന ഫഹദ്‌  ഫാസില്‍ ഈ ചിത്രത്തിന്റെ പ്രമോഷന്‌ വേണ്ടിയുള്ള ഫോട്ടോ ഷൂട്ടില്‍ കഴിഞ്ഞമാസം പങ്കെടുത്തിരുന്നു.

ഈ സമയങ്ങളില്‍ പ്രതിഫല തുക കൂടുതല്‍ വേണമെന്നോ ചിത്രത്തിന്റെ കഥയിലോ തിരക്കഥയിലോ എന്തെങ്കിലും പിഴവുകള്‍ ഉണ്ടെന്നോ പറഞ്ഞിരുന്നില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തുടങ്ങാന്‍ തീരുമാനിച്ചതിനുശേഷമാണ്‌ ഫഹദ്ഫാസില്‍ പ്രതിഫല തുക 75 ലക്ഷം രൂപ വേണമെന്ന്‌ നിര്‍മാതാവിനോട്‌ ആവശ്യപ്പെട്ടത്‌. മലയാള ചലച്ചിത്ര മേഖലയില്‍ എല്ലാ സൂപ്പര്‍സ്റ്റാറുകളെ വച്ച്‌ ചിത്രം നിര്‍മ്മിക്കുന്ന മലയാളത്തിലെ മുതിര്‍ന്ന നിര്‍മാതാവ്‌ കൂടിയാണ്‌ എം മണി.

പലപ്രാവശ്യം ഫഹദുമായി സംസാരിച്ചെങ്കിലും പ്രതിഫല തുക 75 ലക്ഷം രൂപ ആക്കാതെ അഭിനയിക്കില്ല എന്നായിരുന്നു ഫഹദിന്റെ മറുപടി എന്നാണ്‌ നിര്‍മാണ കമ്പനി ആരോപിക്കുന്നത്‌.

ന്യൂജനറേഷന്‍ സംവിധായകരും നടന്‍മാരും മലയാള ചലച്ചിത്ര മേഖലയ്‌ക്ക്‌ മുതല്‍കൂട്ടാകുമെന്ന പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കാണ്‌ ഇവര്‍ കത്തി വച്ചിരിക്കുന്നത്‌. കഴിഞ്ഞ 15 വര്‍ഷമായി ചലച്ചിത്രമേഖലയില്‍ അസിസ്റ്റന്റ്‌ ഡയറക്ടറും, അസോസിയേറ്റ്‌ ഡയറക്ടറുമായി പ്രമുഖ സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചു വരുന്ന  ഫസലിന്റെ പ്രഥമ സംരംഭം എന്നതും കൂടി ചിത്രത്തന്റെ മറ്റൊരു പ്രതീക്ഷയായിരുന്നു. ഒരു യുവ സംവിധായകന്‍ കൂടി സ്വതന്ത്ര സംവിധാന രംഗത്ത്‌ എം. മണിയുടെ ചിത്രത്തിലൂടെ കടന്നു വരുമായിരുന്നു.

എന്നാല്‍ ന്യൂ ജനറേഷന്‍ നടന്‍മാരുടെ അഹങ്കാരപരമായ സമീപനം മൂലം ഇതുപോലുള്ള സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ പോലും ഒരു പക്ഷേ പിന്‍മാറിയേക്കാം. മലയാള സിനിമാ പ്രേക്ഷകരാണ്‌ നിങ്ങളെ വളര്‍ത്തുന്നതെന്ന കാര്യം മറക്കരുത്‌. പഴയ പല നായക നടന്‍മാരും ഇപ്പോഴും സിനിമ ഇല്ലാതെ വീട്ടില്‍ ഇരിക്കുന്ന അനുഭവം എല്ലാവര്‍ക്കും ബാധകമാണ്‌.




കൂടുതല്‍വാര്‍ത്തകള്‍.