CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 8 Seconds Ago
Breaking Now

നഴ്‌സുമാരും, ഡോക്ടര്‍മാരും ഇനി ഈ വാക്ക് ഉപയോഗിച്ച് പോകരുത്! വിചിത്ര പ്രഖ്യാപനവുമായി എന്‍എച്ച്എസ് ട്രസ്റ്റ്; 'നോര്‍മല്‍' എന്ന് പറയുന്നത് രോഗികളെ ഒറ്റപ്പെടുത്തുമെന്ന് വിശദീകരണം

ഇംഗ്ലീഷ് സംസാരിക്കാത്ത രോഗികളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് സസെക്‌സ് ഹെല്‍ക്ക് കെയറിന്റെ നിലപാടെന്നാണ് വിമര്‍ശനം

'നോര്‍മല്‍' എന്ന വാക്ക് തികച്ചും സാധാരണമായാണ് നമുക്ക് തോന്നുക. പക്ഷെ ബ്രിട്ടനിലെ എന്‍എച്ച്എസ് ട്രസ്റ്റിന് ഇത് അസാധാര വാക്കാണ്. അതുകൊണ്ട് തന്നെ നഴ്‌സുമാരും, ഡോക്ടര്‍മാരും ഇനി മേലില്‍ 'നോര്‍മല്‍' എന്ന വാക്ക് ഉപയോഗിച്ച് പോകരുതെന്നാണ് നിര്‍ദ്ദേശം. 

രോഗികളെ ഈ വാക്ക് ഒറ്റപ്പെടുത്തുന്നുവെന്നാണ് എന്‍എച്ച്എസ് ട്രസ്റ്റ് കണ്ടെത്തിയ ന്യായീകരണം. രണ്ട് വര്‍ഷത്തെ പഠനം സംഘടിപ്പിച്ച സസെക്‌സ് ഹെല്‍ത്ത് & കെയര്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ 'അസസ്‌മെന്റ്', 'ഡിസ്ചാര്‍ജ്ജ്' എന്നീ ക്ലിനിക്കല്‍ ടേമുകള്‍ രോഗികളെ ഭയപ്പെടുത്തുന്നതിനാല്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു. 

'അസസ്‌മെന്റ്' എന്നതിന് പകരം ഹെല്‍ത്ത് & വെല്‍ബീയിംഗ് ഡിസ്‌കഷന്‍ എന്ന് ഉപയോഗിക്കാനാണ് പെയ്ഡ് വര്‍ക്കേഴ്‌സിനും, വോളണ്ടിയര്‍മാര്‍ക്കും നിര്‍ദ്ദേശമുള്ളത്. രണ്ട് വര്‍ഷത്തെ പഠനത്തിന് ശേഷം ഇത്തരം നിരവധി വാക്കുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. 

എന്നാല്‍ ഇംഗ്ലീഷ് സംസാരിക്കാത്ത രോഗികളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് സസെക്‌സ് ഹെല്‍ക്ക് കെയറിന്റെ നിലപാടെന്നാണ് വിമര്‍ശനം. എന്‍എച്ച്എസിന് നികുതി നല്‍കുന്ന യുകെ പൗരന്‍മാരെ പരിഗണിക്കുന്നില്ലെന്നത് മര്യാദയല്ലെന്നും ഇവര്‍ നിമര്‍ശിക്കുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.