CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 48 Seconds Ago
Breaking Now

ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ക്ക് സമ്മര്‍ദത്തില്‍; ഇറാന്‍ യുദ്ധവും, ആഗോള ബോണ്ട് വിപണിയും പലിശ തീരുമാനത്തില്‍ കൊണ്ടെത്തിക്കും; യുകെ ഉള്‍പ്പെടെ പ്രധാന വെസ്റ്റേണ്‍ ഇക്കോണമികളുടെ തീരുമാനം ഈയാഴ്ച

അടുത്ത വര്‍ഷം വരെ മൂന്ന് പലിശ വര്‍ദ്ധനവുകള്‍ക്ക് വരെ സാധ്യത

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി സെപ്റ്റംബര്‍ 17-ന് യോഗം ചേരുമ്പോള്‍ തീരുമാനം ഏത് വഴിക്കാണെന്ന ആശങ്കയിലാണ് മോര്‍ട്ട്‌ഗേജ് വിപണി. ഇറാന്‍ യുദ്ധം നിയന്ത്രണങ്ങള്‍ തെറ്റിച്ച് കൊടുമ്പിരി കൊള്ളുമ്പോള്‍ എണ്ണ വിപണിക്ക് തീപിടിച്ച് കഴിഞ്ഞു. വിന്റര്‍ അടുക്കുമ്പോള്‍ ഇന്ധന, ഗ്യാസ് വിലകള്‍ കുതിച്ചുയരുന്നത് ബ്രിട്ടനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാകും. 

പണപ്പെരുപ്പം ഈ സാഹചര്യത്തില്‍ നേരിടുന്ന സമ്മര്‍ദം സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി തന്നെ സാഹചര്യങ്ങളുടെ ബുദ്ധിമുട്ട് എംപിമാരെ അറിയിച്ചിരുന്നു. എന്നിരുന്നാലും പുതിയ യോഗത്തിലും പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്നാണ് മിക്ക ഇക്കണോമിസ്റ്റുകളും കണക്കുകൂട്ടുന്നത്. 

ഇതിന് വിരുദ്ധമായി അരങ്ങേറുന്ന യുദ്ധവും, എണ്ണ, എനര്‍ജി വില സമ്മര്‍ദങ്ങളുമാണ് തീരുമാനത്തില്‍ ഒരു മാറ്റത്തിന് സാധ്യത കൊണ്ടുവരുന്നത്. ഈ സമ്മര്‍ദങ്ങള്‍ പണപ്പെരുപ്പത്തിന് തിരികൊളുത്തിയാല്‍ ഭാവിയില്‍ പലിശ നിരക്ക് വര്‍ദ്ധന ഉണ്ടായേക്കാമെന്നതാണ് വിലയിരുത്തല്‍. എന്നാല്‍ അടുത്ത വര്‍ഷം വരെ മൂന്ന് പലിശ വര്‍ദ്ധനവുകള്‍ക്ക് വരെ സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.