CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 22 Seconds Ago
Breaking Now

ഫ്രാന്‍സുമായുള്ള 'വണ്‍ ഇന്‍, വണ്‍ ഔട്ട്' സ്‌കീം ബ്രിട്ടന് വെറും നഷ്ടക്കച്ചവടം; ഫ്രാന്‍സിലേക്ക് മടക്കുന്ന ഓരോ വ്യക്തിക്കും യുകെ നല്‍കുന്നത് 56,000 പൗണ്ട്; ചെലവിനെ ന്യായീകരിച്ച് ഹോം സെക്രട്ടറി

സ്‌കീമിന് വേണ്ടിവരുന്ന വലിയ ചെലവിനെ ഹോം സെക്രട്ടറി ന്യായീകരിച്ചു

നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവരെ പുറത്താക്കാന്‍ യുകെയ്ക്ക് വന്‍തുക ചെലവ് വരുന്നതായി കണക്കുകള്‍. ഫ്രാന്‍സിലേക്ക് മടക്കി അയയ്ക്കുന്ന ഓരോ വ്യക്തിക്കും 56,000 പൗണ്ട് ചെലവാണ് 'വണ്‍ ഇന്‍, വണ്‍ ഔട്ട്' സ്‌കീം വരുത്തിവെയ്ക്കുന്നതെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് എംപിമാരോട് സമ്മതിച്ചു. 

നികുതിദായകര്‍ വഹിക്കുന്ന ചെലവുകള്‍ക്ക് അനുസരിച്ചുള്ള മൂല്യം സ്‌കീമില്‍ ലഭിക്കുന്നുണ്ടോയെന്ന് ഹോം അഫയേഴ്‌സ് സെലക്ട് കമ്മിറ്റി ചോദ്യം ചെയ്തതോടെയാണ് ഹോം സെക്രട്ടറി കണക്കുകള്‍ വെളിപ്പെചുത്തിയത്. 2025 ആഗസ്റ്റില്‍ സ്‌കീം ആരംഭിച്ച ശേഷം ഏകദേശം 1400 പേരെ ഹോം ഓഫീസ് ഫ്രാന്‍സിലേക്ക് നീക്കം ചെയ്തു. 

എന്നാല്‍ ഇവരില്‍ പലരും യുകെയിലേക്കുള്ള ലോറികളിലും, ചെറുബോട്ടുകളിലും കയറി വീണ്ടും എത്തുന്നുണ്ട്. അതേസമയം സ്‌കീമിന് വേണ്ടിവരുന്ന വലിയ ചെലവിനെ ഹോം സെക്രട്ടറി ന്യായീകരിച്ചു. നേരത്തെ ഹോട്ടലുകളില്‍ ഒരാളെ ഒരു വര്‍ഷം പാര്‍പ്പിക്കുന്നതിന്റെ ചെലവിന് തുല്യമാണ് ഇതെന്ന് ഷബാന മഹ്മൂദ് അവകാശപ്പെട്ടു.

ചെറുബോട്ടില്‍ അനധികൃതമായി പ്രവേശിച്ച ഒരാളെ തിരികെ അയയ്ക്കുമ്പോള്‍ നിയമപരമായ റൂട്ടിലൂടെ അപേക്ഷിക്കുന്ന ഒരു അഭയാര്‍ത്ഥിയെ സ്വീകരിക്കുന്നതാണ് സ്‌കീമിന്റെ രീതി. 




കൂടുതല്‍വാര്‍ത്തകള്‍.