CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 28 Seconds Ago
Breaking Now

200 വര്‍ഷത്തെ അടിമത്തത്തിന് ഇന്ത്യക്ക് ബ്രിട്ടന്‍ ട്രില്ല്യണുകള്‍ നഷ്ടപരിഹാരം നല്‍കണം; പുതിയ സീരീസ് 'ദി റെവല്യൂണറീസിന്റെ' സംവിധായകന്‍ നിഖില്‍ അദ്വാനി

ആമസോണ്‍ പ്രൈമിലാണ് എട്ട് എപ്പിസോഡുള്ള സീരീസ് സ്ട്രീം ചെയ്യുന്നത്

200 വര്‍ഷത്തോളം ഇന്ത്യയെ അടിമത്തത്തില്‍ നിര്‍ത്തിയ ബ്രിട്ടന്‍ ട്രില്ല്യണുകള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം. പ്രശസ്ത സംവിധായകന്‍ നിഖില്‍ അദ്വാനിയാണ് ഈ ആവശ്യം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ പുതിയ സീരീസ് 'ദി റെവല്യൂഷണറീസ്' ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ക്രൂരതകള്‍ മറയില്ലാതെ ചിത്രീകരിച്ച് വിവാദത്തില്‍ ആയിരിക്കുകയാണ്. 

ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാളികള്‍ക്ക് നേരെ നടന്ന ക്രൂരതകളുടെ കഥയാണ് റെവല്യൂഷണറീസ് പറയുന്നത്. ബ്രിട്ടന്‍ അടിച്ചേല്‍പ്പിച്ച ക്രൂരതകള്‍ ഉയര്‍ത്തിക്കാണിക്കാന്‍ ഈ സീരീസ് സഹായിക്കുമെന്നാണ് നിഖില്‍ അദ്വാനിയുടെ പ്രതീക്ഷ. 

അമൃത്സറില്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഓഫീസര്‍ കേണല്‍ റെജിനാള്‍ഡ് ഡയറുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യക്കാരോട് കാണിച്ച ക്രൂരതകള്‍ക്ക് 41 ട്രില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 

ആമസോണ്‍ പ്രൈമിലാണ് എട്ട് എപ്പിസോഡുള്ള സീരീസ് സ്ട്രീം ചെയ്യുന്നത്. 1919-ല്‍ അമൃത്സറില്‍ നിരായുധരായ സാധാരണക്കാര്‍ക്ക് നേരെ വെടിവെയ്ക്കാന്‍ ഉത്തരവിട്ട അതിക്രൂരനാണ് ഡയര്‍. 379 പേര്‍ കൊല്ലപ്പെട്ട സംഭവത്തോടെ ഇയാള്‍ക്ക് അമൃത്സറിലെ കശാപ്പുകാരന്‍ എന്ന വിളിപ്പേരും ലഭിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.