
















പണപ്പെരുപ്പം വീണ്ടും വര്‍ദ്ധിക്കുന്നതായി വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവന്നതോടെ ബുദ്ധിമുട്ടേറിയ തീരുമാനങ്ങളാണ് ബജറ്റില്‍ കാത്തിരിക്കുന്നതെന്ന് സ്ഥിരീകരിച്ച് പ്രധാനമന്ത്രി. യുകെ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുന്നുണ്ടെങ്കിലും മിഡില്‍ ഈസ്റ്റ് സംഘര്‍ഷം പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ആന്‍ഡി ബേണ്‍ഹാം ചൂണ്ടിക്കാണിക്കുന്നു.
വിലക്കയറ്റം പിടിവിട്ട് വര്‍ദ്ധിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താകും അടുത്ത മാസത്തെ ചാന്‍സലറുടെ ബജറ്റ് അവതരണമെന്ന് ബേണ്‍ഹാം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പുതിയ പ്രധാനമന്ത്രിയും നികുതി വര്‍ദ്ധിപ്പിച്ച് വരുമാനം കണ്ടെത്തി, വിതരണം ചെയ്യുന്ന സോഷ്യലിസ്റ്റ് രീതിയാണ് അനുശാസിക്കുന്നതെന്ന് മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ഇക്കണോമിസ്റ്റ് ആന്‍ഡി ഹാല്‍ഡേന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
എന്നാല്‍ തങ്ങള്‍ ഈ ആരോപണം പോലെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് ബേണ്‍ഹാം പ്രതികരിച്ചു. ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പോകുന്നില്ലെന്ന ചിന്ത വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റിന്റെ കടങ്ങള്‍ക്ക് മേലുള്ള പലിശ നിരക്കുകള്‍ ഉയരുമ്പോള്‍ ബജറ്റില്‍ ചാന്‍സലര്‍ക്ക് പണമെടുത്ത് പെരുമാറാനുള്ള സാധ്യതകള്‍ ചുരുങ്ങുകയാണ്.
കണക്കുകള്‍ ബാലന്‍സ് ചെയ്യാന്‍ ചാന്‍സലര്‍ക്ക് 10 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധന വേണ്ടിവരുമെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. ആഗസ്റ്റില്‍ പണപ്പെരുപ്പം 3.1 ശതമാനത്തിലേക്ക് കയറിയതും ഗവണ്‍മെന്റിന് തിരിച്ചടിയായി.