CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 39 Seconds Ago
Breaking Now

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്ക് കൂട്ടാന്‍ ഒരു കാരണം കൂടി; യുകെ പണപ്പെരുപ്പം 3.1 ശതമാനത്തിലേക്ക് കുതിച്ചുചാടി; ഇന്ധനവില കൂടിയത് വിനയായി

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ഈയാഴ്ച കൂടുതല്‍ കൊടുമ്പിരി കൊള്ളുകയാണ്

യുകെയുടെ പണപ്പെരുപ്പത്തില്‍ കുതിച്ചുചാട്ടം. ഇന്ധന, ഗതാഗത നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് പണപ്പെരുപ്പം 3.1 ശതമാനത്തിലേക്ക് ഉയര്‍ന്നത്. ബ്രിട്ടനിലെ കുടുംബങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്ന വിധത്തിലാണ് ഇറാനിലെ യുദ്ധം പുരോഗമിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് സുപ്രധാനമായ പലിശ നിരക്ക് നിശ്ചയിക്കുന്ന ആഴ്ചയിലാണ് പണപ്പെരുപ്പ ദുരിതം പുറത്തുവന്നത്. 

പണപ്പെരുപ്പം ജൂലൈയിലെ 2.9 ശതമാനത്തില്‍ നിന്നും 3.1 ശതമാനത്തിലേക്ക് വര്‍ദ്ധിച്ചതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് സ്ഥിരീകരിച്ചത്. ഇന്ധന വിലയില്‍ കാല്‍ശതമാനത്തോളം വര്‍ദ്ധനയാണ് ഉണ്ടായത്. വ്യാഴാഴ്ച ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിശ്ചയിക്കാന്‍ യോഗം ചേരും. കുതിച്ചുയരുന്ന എണ്ണ, ഗ്യാസ് വിലകള്‍ പണപ്പെരുപ്പ സമ്മര്‍ദമാകുമെന്ന് നേരത്തെ ആശങ്ക ഉണ്ടായിരുന്നു. 

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ഈയാഴ്ച കൂടുതല്‍ കൊടുമ്പിരി കൊള്ളുകയാണ്. എണ്ണവില ബാരലിന് 108 ഡോളറിലേറെ എത്തി. ബോണ്ട് വിപണി ഇതോടെ വില്‍പ്പന സമ്മര്‍ദത്തിലായി. ഈ സാഹചര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്ത് തീരുമാനം കൈക്കൊള്ളുമെന്ന് ഉറ്റുനോക്കുകയാണ് മോര്‍ട്ട്‌ഗേജ് വിപണി. സമ്മര്‍ദങ്ങളുടെ പോക്ക് മനസ്സിലാക്കി ഇതിനകം തന്നെ ലെന്‍ഡര്‍മാര്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

ഇതിനെല്ലാം നടുവില്‍ ചാന്‍സലര്‍ ജോണ്‍ ഹീലി കടുപ്പമേറിയ ബജറ്റ് അവതരിപ്പിക്കേണ്ടി വരും. ആന്‍ഡി ബേണ്‍ഹാം ഫണ്ടിംഗ് നടത്താമെന്ന മോഹത്തിലാണ് പ്രധാനമന്ത്രി പദത്തിലെത്തിയതെങ്കിലും ഇത് നിലവിലെ സാഹചര്യത്തില്‍ എളുപ്പമല്ലെന്നതാണ് വസ്തുത. 




കൂടുതല്‍വാര്‍ത്തകള്‍.