CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 29 Seconds Ago
Breaking Now

കണ്ണൂരിലെ പിണറായിയില്‍ നിന്ന് മകനെ സന്ദര്‍ശിക്കാനായി ബ്രിസ്റ്റോളിലെത്തിയ റിട്ട. അധ്യാപകന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

മാതാപിതാക്കളുടെ സന്ദർശനത്താൽ സന്തോഷത്തിലാണ്ട കുടുംബത്തെ കണ്ണീരിലാഴ്ത്തിയാണ് മരണം സംഭവിച്ചിരിക്കുന്നത്.

യുകെ മലയാളികള്‍ക്ക് വേദനയായി മറ്റൊരു മരണം കൂടി. മകനെയും കുടുംബത്തെയും സന്ദർശിക്കാൻ യുകെയിലെത്തിയ കണ്ണൂര്‍ ജില്ലയിലെ പിണറായി സ്വദേശി ചെമ്പിലോട്ട് ഹൈസ്‌കൂള്‍ റിട്ട: അദ്ധ്യാപകനായ പി.വി. രാമകൃഷ്ണനാണ് (69) ബ്രിസ്റ്റോളില്‍ അന്തരിച്ചത്. ഹൃദയ സ്തംഭനത്തെത്തുടര്‍ന്നായിരുന്നു മരണം. 

യുകെ'യില്‍ ജോലി ചെയ്യുന്ന മകന്‍ രാം നിഷാദിന്റെ കുടുംബ സന്ദര്‍ശനത്തിനായി ഭാര്യ സ്‌നേഹയോടൊപ്പം ഒരു മാസം മുമ്പാണ് ബ്രിസ്റ്റോളില്‍ എത്തിയത്. ഇളയ മകന്‍ രാംപ്രസീത് തൃശൂര്‍ എഞ്ചനീയറിങ്ങ് കോളേജ് അദ്ധ്യാപകനാണ്. 

മരുമകള്‍ - നിത്യ (പയ്യന്നൂര്‍) കൊച്ചുമകള്‍ നിയരാം നിഷാദ്. 

മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

ബ്രാഡ്ലി സ്റ്റോക്കില്‍ താമസിക്കുന്ന മകന്‍ രാം നിഷാദിന്റെ വീട്ടിലെത്തിയതാണ് മാതാപിതാക്കള്‍. മാര്‍ച്ച് 31ന് എത്തിയ ഇവര്‍ ജൂണ്‍ 9ന് മടങ്ങിപോകാനിരിക്കുകയായിരുന്നു. പുലര്‍ച്ചെ നാലു മണിയ്ക്ക് യുകെയിലെ മകന്റെ വീട്ടില്‍ വച്ചായിരുന്നു മരണം. അതിരാവിലെ നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ആംബുലന്‍സ് സര്‍വീസിനെ വിളിച്ചുവരുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടുനല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.




കൂടുതല്‍വാര്‍ത്തകള്‍.