CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 26 Seconds Ago
Breaking Now

അങ്ങിനെ അതും തീരുമാനമായി; പോസ്റ്റ് ഓഫീസ് ശൃംഖല പ്രതിസന്ധിയില്‍; 2500 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടും, സേവനം വെട്ടിച്ചുരുക്കും; സര്‍ക്കാരിന്റെ ബജറ്റ് വെട്ട് പോസ്റ്റ് ഓഫീസിന്റെ അടിത്തറ ഇളക്കി

പോസ്റ്റ് ഓഫീസുകളില്‍ 98 ശതമാനവും ഫ്രാഞ്ചൈസ് പാര്‍ട്ണര്‍മാര്‍, അല്ലെങ്കില്‍ സബ് പോസ്റ്റ്മാസ്റ്റര്‍മാരാണ് നടത്തുന്നത്.

ഗവണ്‍മെന്റ് ഫണ്ടുകള്‍ വെട്ടിക്കുറച്ചതോടെ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ പൊട്ടിത്തെറിയിലേക്ക്. ഭാവിയില്‍ പ്രവര്‍ത്തനം തുടരാന്‍ കഴിയാത്ത തരത്തിലാണ് അവസ്ഥയെന്നാണ് റിപ്പോര്‍ട്ടുകള്‍. പോസ്റ്റ് ഓഫീസ് ശൃംഖല തകര്‍ച്ചയുടെ വക്കിലാണെന്ന് എംപിമാരെ അറിയിച്ചു കഴിഞ്ഞു. 2500-ഓളം ചെറിയ പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ, സേവനങ്ങള്‍ ചുരുക്കുകയോ ചെയ്യുമെന്നാണ് വിവരം. സാമ്പത്തിക പ്രയാസങ്ങള്‍ മൂലം അടുത്ത 12 മാസത്തിനുള്ളില്‍ തന്നെ ഈ നടപടികള്‍ പ്രാബല്യത്തില്‍ വരുമെന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് സബ്-പോസ്റ്റ്മാസ്‌റ്റേഴ്‌സ് വ്യക്തമാക്കി. 

2004-05 കാലഘട്ടത്തില്‍ 576 മില്ല്യണ്‍ പൗണ്ട് ബജറ്റാണ് ഗവണ്‍മെന്റ് പോസ്റ്റ് ഓഫീസുകള്‍ക്ക് നല്‍കിയിരുന്നത്. ഇത് വന്‍വെട്ടിക്കുറവുകള്‍ക്ക് ഇരയായതോടെ 2017-18 കാലത്ത് 99 മില്ല്യണ്‍ പൗണ്ട് മാത്രമായി ബജറ്റ്. ചെറുകിട ബ്രാഞ്ചുകള്‍ നടത്തുന്ന സബ്-പോസ്റ്റ്മാസ്റ്റര്‍ക്ക് ഇതുകൊണ്ട് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായി. 2021-ന് ശേഷവും പോസ്റ്റ് ഓഫീസുകള്‍ക്കുള്ള സബ്‌സിഡി തുടരണമെന്നാണ് സര്‍ക്കാരിനോട് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. ഇതുവഴി മാത്രമേ വില്ലേജ് ബ്രാഞ്ചുകളെ സംരക്ഷിക്കാന്‍ കഴിയൂ. 

സബ്‌സിഡി ഇല്ലാതെ ശൃംഖലയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് എന്‍എഫ്എസ്പി അവകാശപ്പെട്ടു. ഗ്രാമീണ മേഖലയിലുള്ള 3000 കമ്മ്യൂണിറ്റി ബ്രാഞ്ചുകളാണ് അപകടാവസ്ഥ നേരിടുന്നത്. കഴിഞ്ഞ വര്‍ഷം 750 ബ്രാഞ്ചുകളാണ് ബാങ്കുകള്‍ നിര്‍ത്തലാക്കിയത്. ഇതോടെ പോസ്റ്റ് ഓഫീസ് സേവനങ്ങള്‍ അത്യാവശ്യ ഘടകമായി മാറി. പ്രത്യേകിച്ച് ഗ്രാമീണ ഇടങ്ങളില്‍ പ്രായമായവര്‍ പോസ്റ്റ് ഓഫീസുകളെ കൂടുതലായി ആശ്രയിക്കുന്നു. 

പോസ്റ്റ് ഓഫീസുകളില്‍ 98 ശതമാനവും ഫ്രാഞ്ചൈസ് പാര്‍ട്ണര്‍മാര്‍, അല്ലെങ്കില്‍ സബ് പോസ്റ്റ്മാസ്റ്റര്‍മാരാണ് നടത്തുന്നത്. ഇവര്‍ സ്വതന്ത്രമായി ബിസിനസ്സ് നടത്തുന്ന വ്യക്തികളാകും. ക്രൗണ്‍ പോസ്റ്റ് ഓഫീസുകള്‍ മാത്രമാണ് നേരിട്ട് നടത്തപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.