CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 35 Minutes 38 Seconds Ago
Breaking Now

ഗര്‍ഭിണിയാണെന്ന വാര്‍ത്ത ; പ്രതികരിച്ച് സാമന്ത

താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് തെന്നിന്ത്യന്‍ നടി സാമന്ത. താരം ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും വേഗത്തില്‍ വൈറലാവുകയും ചെയ്തിരുന്നു. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താരകുടുംബമെന്നും താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തേക്കും എന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍.

സംഭവം വൈറലായതോടെ പ്രതികരണവുമായി സാമന്ത തന്നെ രംഗത്തെത്തുകയായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു സാമന്ത ഇതേക്കുറിച്ച് പ്രതികരിച്ചത്. ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് സഹിതം ഷെയര്‍ ചെയ്താണ് സാമന്ത വ്യാജവാര്‍ത്തയാണിതെന്ന് വിശദീകരിച്ചത്. 'അങ്ങിനെയാണോ, നിങ്ങള്‍ കണ്ടെത്തുമ്പോള്‍ ഞങ്ങളെ കൂടി അറിയിക്കണമെന്ന്' സാമന്ത വ്യാജവാര്‍ത്ത ഷെയര്‍ ചെയ്ത് ട്വീറ്റ് ചെയ്തു.

നാഗ ചൈതന്യയുമായുള്ള വിവാഹത്തിനു ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായ സാമന്തയുടെ സൂപ്പര്‍ ഡീലക്‌സ്, മജിലി എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓ ബേബി, മന്‍മഥുഡു 2, 96 റീമേക്ക് എന്നിവയാണ് ഇനി സാമന്തയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.