CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes Ago
Breaking Now

ഹാര്‍ലോ സെയിന്റ്‌തോമസ് മോര്‍ ചര്‍ച്ചില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ ജുലായ് 13 ശനിയാഴ്ച്ച

എസ്സെക്‌സിലെ  ഹാര്‍ലോ സെയിന്റ്‌തോമസ് മോര്‍ ചര്‍ച്ചില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ  തിരുന്നാള്‍ ജുലായ് 13  ശനിയാഴ്ച്ച സീറോ മലബാര്‍ സഭ ഇടവകയുടെ നേതൃത്വത്തില്‍ ആഘോഷിക്കും.രാവിലെ 11  മണിക്ക് കൊടിയേറ്റോടെ തുടങ്ങുന്ന ചടങ്ങുകള്‍ക്ക് ഫാദര്‍ ജോസഫ് അന്തിയാംകുളം നേതൃത്വം നല്‍കും.പ്രസുദേന്തി വാഴ്ചക്കും രൂപം എഴുന്നള്ളിച്ചു വയ്ക്കലിനും ശേഷം പന്ത്രണ്ട് മണിയോടെ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ലത്തീഞ്ഞുപ്രദക്ഷിണവും നേര്‍ച്ചക്കാഴച സമര്‍പ്പണവും.യു കെ യിലെ പ്രശസ്ത ചെണ്ടമേള ഗ്രൂപ്പായ വിനോദ് നവധാരയുടെ നേതൃത്വത്തില്‍ 12 അംഗസംഘത്തിന്റെ ശിങ്കാരിമേളം ചടങ്ങുകള്‍ക്ക് കേരളീയ തനിമയേകും.ആധ്യാത്മിക ചടങ്ങുകള്‍ക്ക് ശേഷം വിവിധ കലാപാരിപാടികള്‍ക്കും ,സ്‌നേഹവിരുന്നിനും ശേഷം കൊടിയിറക്കോടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകും.

രഞ്ജിത്ത് കൊല്ലം  




കൂടുതല്‍വാര്‍ത്തകള്‍.