CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 37 Minutes 20 Seconds Ago
Breaking Now

വാതുവെപ്പില്‍ തോറ്റതിന് ഭാര്യയോട് കലിപ്പ് തീര്‍ത്തു; 'ആംഗ്രി ഇന്ത്യന്‍' എന്നുവിളിക്കുന്ന ഗാംബ്ലിംഗ് അടിമ ഭാര്യയെ 60 തവണ കുത്തി, വെട്ടിനുറുക്കി; ഞെട്ടിപ്പിക്കുന്ന കൊലപാതകം നടത്തിയ പ്രതി കുറ്റക്കാരനെന്ന് ഓള്‍ഡ് ബെയ്‌ലി കോടതി

ബീഗത്തിന്റെ തലയിലും, മുഖത്തും, കഴുത്തിലും, പുറത്തും ചുരുങ്ങിയത് 58 തവണ കുത്തേറ്റു

വാതുവെപ്പ് മദ്യപാനം പോലെ ഒരു ലഹരിയാണ് ചിലര്‍ക്ക്. അതുകൊണ്ട് ചിലര്‍ക്ക് നേട്ടവും മറ്റുചിലര്‍ക്ക് പരിപൂര്‍ണ്ണ തകര്‍ച്ചയുമാണ് സാധ്യമാകുക. ഓരോ തവണ നഷ്ടപ്പെടുമ്പോഴും അടുത്ത തവണ നേടാമെന്ന വ്യാമോഹമാണ് ഇവരെ മുന്നോട്ട് നയിക്കുക. എന്തായാലും അത്തരമൊരു വ്യാമോഹത്തിന പിന്നാലെ പോയ ഇന്ത്യന്‍ റെസ്‌റ്റൊറന്റ് ഷെഫ് തോല്‍വികള്‍ക്ക് ഒടുവില്‍ സ്വന്തം ഭാര്യയെ ക്രൂരമായി കുത്തിക്കൊന്നാണ് കലിപ്പടക്കിയത്. 

'ആംഗ്രി ഇന്ത്യന്‍' എന്നുവിളിക്കപ്പെടുന്ന വാതുവെപ്പ് അടിമയാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം കാത്തിരിക്കുന്നത്. 47-കാരനായ ജലാല്‍ ഉദ്ദീന്‍ ഭാര്യ 31-കാരി അസ്മാ ബീഗത്തെ വെട്ടിയും, കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ബീഗത്തിന്റെ തലയിലും, മുഖത്തും, കഴുത്തിലും, പുറത്തും ചുരുങ്ങിയത് 58 തവണ കുത്തേറ്റു. കാന്നിംഗ് ടൗണിലെ സിറ്റി ഐലന്‍ഡ് വേയിലുള്ള ഫ് ളാറ്റില്‍ വെച്ചാണ് അക്രമം നടന്നത്. 

ഇന്ത്യന്‍ റെസ്റ്റൊറന്റില്‍ ഷെഫായ ജലാലിന് ഗാംബ്ലിംഗ് ശീലമുണ്ടായിരുന്നുവെന്ന് ഭാര്യ 2016 ഒക്ടോബറില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ തര്‍ക്കവും പതിവായിരുന്നു, ഇതോടെ ഇയാള്‍ ഇവരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത മാസം ബീഗം ഹൗസിംഗ് ഓഫീസര്‍ക്ക് മുന്നില്‍ പരാതിയുമായി എത്തി. പണം നല്‍കാത്തതിന് ജലാല്‍ തന്നെ അടിച്ചെന്നാണ് ഇവര്‍ അറിയിച്ചത്. 

ബംഗ്ലാദേശി പൗരനായ ജലാല്‍ കുറ്റം നിഷേധിച്ചെങ്കിലും ജൂറി കൊലപാതക കേസില്‍ കുറ്റവാളിയെന്ന് പ്രഖ്യാപിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും. കുടുംബത്തിന് ഭക്ഷണം കഴിക്കാന്‍ പോലുമുള്ള തുക നല്‍കാന്‍ ഭര്‍ത്താവ് തയ്യാറായിരുന്നില്ലെന്ന് പ്രോസിക്യൂട്ടര്‍ ഡാനി റോബിന്‍സണ്‍ ക്യുസി പറഞ്ഞു. ബില്ലുകള്‍ അടയ്ക്കാനും ഭാര്യക്ക് പണം നല്‍കിയില്ല. പലപ്പോഴും ഭര്‍ത്താവിന് വാതുവെപ്പിനായി ഭാര്യ പണം നല്‍കേണ്ട ഗതികേടും ഉണ്ടായി. ഒടുവില്‍ ഇതിന്റെ പേരിലുള്ള തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.