CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 34 Minutes 41 Seconds Ago
Breaking Now

യുവതി യുവാക്കള്‍ക്കായി സെഹിയോന്‍ യുകെ ഒരുക്കുന്ന അലാബേര്‍ ആഗസ്ത് 31 ന് ; ഫാ സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ നടക്കുന്ന ശുശ്രൂഷ ബര്‍മിങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍

യുവതിയുവാക്കള്‍ക്കായി സെഹിയോന്‍ മിനിസ്ട്രീസ് ഒരുക്കുന്ന നവ സുവിശേഷവത്കരണത്തിനായുള്ള യുവജന ശാക്തീകരണം അലാബേര്‍ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ വിവിധ തലത്തില്‍ നടന്നുവരുന്നു. സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ ഫാ സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ യുവതി യുവാക്കള്‍ക്കായി ആത്മാഭിഷേക ശുശ്രൂഷകളുമായി പരിശുദ്ധാത്മപ്രേരണയാല്‍ നയിക്കപ്പെടുന്ന അലാബേര്‍ 2019 ആഗസ്ത് 31 ശനിയാഴ്ച ബര്‍മിങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

പ്രലോഭനങ്ങളെ തോല്‍പ്പിക്കാന്‍ പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന നൂതന ശുശ്രൂഷയിലേക്ക് www,sehionuk.org/register എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.

സെഹിയോന്‍ യുകെയുടെ വിറ്റ്‌നസെസ് ബാന്‍ഡ്, പ്രത്യേക വര്‍ക്ക് ഷോപ്പുകള്‍, അനുഭവ സാക്ഷ്യങ്ങള്‍ തുടങ്ങിയവ അലാബേറിന്റെ ഭാഗമാകും. കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷിക തലങ്ങള്‍ക്ക് അനുയോജ്യമായ ശുശ്രൂഷകളുമായി റവ ഫാ സോജി ഓലിക്കലും സെഹിയോന്‍ മിനിസ്ട്രിയും അനുഗ്രഹപ്രദമായ ശുശ്രൂഷ ഒരുക്കുന്നു. ദൈവനാമത്തില്‍ ഏവരേയും ക്ഷണിക്കുന്നു

 

അഡ്രസ് 

ബെതേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍,

ബര്‍മിങ്ഹാം, B70 7JW

കൂടുതല്‍ വിവരങ്ങള്‍ക്ക്

ടെന്നി 447740818172




കൂടുതല്‍വാര്‍ത്തകള്‍.