ശവത്തേല്‍ കുത്തരുത് എന്ന പദപ്രയോഗം കേള്‍ക്കാത്തവര്‍ കാണില്ല. പാകിസ്ഥാന്റെ ഇന്ത്യയിലെ മുന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്തിന്റെ അവസ്ഥ ഏതാണ്ട് ഈ വിധമാണ്. ബാസിത്തിന് പറ്റിയ ഒരു ട്വീറ്റ് അബദ്ധമാണ് മുറിവിന്‍മേല്‍ കുരുവായി മാറുന്നത്. കശ്മീരികളോടുള്ള അഗാധമായ സ്‌നേഹം പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നതിന് ഇടെയാണ് അബ്ദുള്‍ ബാസിത്ത് കണ്ണ് നഷ്ടപ്പെട്ടവനായി നീലച്ചിത്ര താരത്തിന്റെ ചിത്രം പങ്കുവെച്ചത്.
നീലച്ചിത്ര താരം ജോണി സിന്‍സ് തനിക്ക് കൂടുതല്‍ ആരാധകരെ സമ്മാനിച്ചത് നന്ദി പറഞ്ഞ് എത്തിയതോടെയാണ് നാണക്കേട് ഇരട്ടിച്ചത്. തന്നെ കൂടുതല്‍ പ്രശസ്തനാക്കിയതിനാണ് സിന്‍സ് ട്വിറ്ററില്‍ മുന്‍ പാക് നയതന്ത്ര പ്രതിനിധിക്ക് നന്ദി പറഞ്ഞത്. തന്റെ കാഴ്ചയ്ക്ക് കുഴപ്പമൊന്നും പറ്റിയിട്ടില്ലെന്നും ട്വീറ്റില്‍ താരം ബാസിത്തിനെ പരിഹസിച്ചു.
'പുതിയ ട്വിറ്റര്‍ ഫോളോവേഴ്‌സിനെ തന്നതിന് ബാസിത്തിന് നന്ദി. എന്നാലും എന്റെ കണ്ണിന് കുഴപ്പമൊന്നുമില്ല', സിന്‍സ് ട്വീറ്റ് ചെയ്തു. അശ്ലീല താരത്തിന്റെ ചിത്രം പോലീസ് അക്രമത്തില്‍ കണ്ണുപോയ കശ്മീരി യുവാവിന്റേതായി പങ്കുവെച്ചതോടെ മുന്‍ പാകിസ്ഥാനി ഹൈക്കമ്മീഷണര്‍ക്ക് നേരെ വമ്പന്‍ ട്രോളുകളാണ് എത്തുന്നത്.
ആളുമാറിയെന്ന് മനസ്സിലായതോടെ ബാസിത്ത് ട്വീറ്റ് പിന്‍വലിച്ചു. നയതന്ത്ര പ്രതിനിധിയായി ജോലി ചെയ്ത ആള്‍ വ്യാജ ട്വീറ്റ് ചെയ്തതാണ് വിമര്‍ശനത്തിന് വിധേയമാകുന്നത്.