നടന്‍ ബാല മകള്‍ക്കൊപ്പം ഓണം ആഘോഷിച്ച ചിത്രം പങ്കുവച്ച് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓണമെന്ന് കുറിപ്പെഴുതിയിരുന്നു. ബാല പങ്കുവച്ച വീഡിയോയില്‍ മകള്‍ ദുഖിതയായിരുന്നുവെന്നും മകള്‍ അച്ഛനൊപ്പം സന്തോഷത്തിലല്ലെന്നുമായിരുന്നു ചിലര്‍ വിമര്‍ശിച്ചത്. ഇതിന് മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.
യഥാര്‍ത്ഥ സത്യമിതാ. ഈ വീഡിയോ ഞാന്‍ ആരേയും പുറത്തുകാണിച്ചിട്ടില്ല. ഒരച്ഛനും മകളും തമ്മിലുള്ള സ്‌നേഹത്തിന്റെ ഭാഷയുണ്ട്. അത് മറ്റുള്ളവര്‍ക്ക് മനസിലാകണമെന്നില്ല. എന്റെ മകളുടെ സന്തോഷത്തെ പറ്റി ചിന്തിക്കുന്ന ഒരുപാട് നല്ല മനസുകള്‍ ഇവിടെയുള്ളതിനാലാണ് ഞാന്‍ ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. ഞാന്‍ പ്രാര്‍ത്ഥിക്കുന്ന ദൈവത്തോടും ഞാന്‍ വിശ്വസിക്കുന്ന നിയമത്തോടും എന്റെ ആരാധകരോടും സുഹൃത്തുക്കളോടും നിരുപാധികമായി സ്‌നേഹിക്കുന്നവര്‍ക്കും നന്ദി പറയുന്നു. ഞാനെന്റെ മകളുടെ അച്ഛനാണ്. അവള്‍ എന്നും എപ്പോഴും സന്തോഷവതിയായിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും. നന്ദി, നിങ്ങളെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.. ബാല കുറിച്ചു.
ബാലയുടേയും അമൃതയുടേയും മകളാണ് അവന്തിക. 2010ല്‍ വിവാഹിതരായ ഇരുവരും മൂന്നു വര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണ്. ഈ വര്‍ഷമാണ് വിവാഹ മോചിതരായത്.