CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 10 Minutes 39 Seconds Ago
Breaking Now

മാമ്മോദീസകളും, വിവാഹങ്ങളും ഒരുക്കാന്‍ സഹായിച്ച് പരിചയപ്പെട്ട ഭര്‍ത്താവിനെ പങ്കിട്ട് നല്‍കണമെന്ന് കാമുകി; പറ്റില്ലെന്ന് ഭാര്യ; വിവാഹിതനായ 56-കാരന്‍ ഫ്രീമേസണ്‍ ബന്ധം വേര്‍പ്പെടുത്തിയതില്‍ മനംനൊന്ത് 25-കാരിയായ കാമുകി ജീവനൊടുക്കി

ഭാര്യയുമായി വേര്‍പിരിയുന്നില്ലെന്ന് ഇരുവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതോടെ ആന്‍ഡ്രൂ 5 മാസം നീണ്ട പ്രണയത്തിന് കര്‍ട്ടനിട്ടു

വിവാഹിതനായ ഫ്രീമേസണുമായുള്ള പ്രണയബന്ധം യുവതിയുടെ ജീവനെടുത്തു. ഭാര്യയെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് 56-കാരന്‍ ആന്‍ഡ്രൂ ഹാര്‍ഡ്മാന്‍ ബന്ധം ഒഴിവാക്കിയതോടെയാണ് യുവഈവന്റ് പ്ലാനര്‍ ഹൃദയം തകര്‍ന്ന് ആത്മഹത്യ ചെയ്തത്. വിവാഹങ്ങളും, മാമ്മോദീസകളും നടത്തിക്കൊടുക്കുന്നതിന് ഇടെയാണ് 25-കാരി എമിലി ഹെന്‍തോണ്‍ ആന്‍ഡ്രൂവുമായി പരിചയത്തിലാകുന്നതും, പ്രണയത്തില്‍ പെടുന്നതും. 

പ്രണയത്തിനൊടുവില്‍ ആന്‍ഡ്രൂവിനൊപ്പം ഒരുമിച്ച് ജീവിക്കാമെന്നായിരുന്നു എമിലി കൊതിച്ചത്. 2018 ഒക്ടോബറിലാണ് മെസോണിക് ഹാളിലെ പരിപാടികളുടെ നടത്തിപ്പിനിടെ എമിലിയും, ആന്‍ഡ്രൂവും കണ്ടുമുട്ടിയത്. ജനുവരിയോടെ ഇത് പ്രണയത്തിലേക്ക് വഴിമാറി. ഒരുമിച്ച് താമസിക്കാനുള്ള വീടിനായി അന്വേഷണവും തുടങ്ങി. ഇതിനിടെ തന്റെ പുതിയ പ്രണയത്തെക്കുറിച്ച് ആന്‍ഡ്രൂ ഭാര്യയോട് വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ തിരിഞ്ഞു. 

ഭാര്യയുമായി വേര്‍പിരിയുന്നില്ലെന്ന് ഇരുവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതോടെ ആന്‍ഡ്രൂ 5 മാസം നീണ്ട പ്രണയത്തിന് കര്‍ട്ടനിട്ടു. ഈ വിവരം അറിയിച്ചപ്പോള്‍ 'നിങ്ങളില്ലാതെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ അങ്ങിനെ ജീവിക്കേണ്ട', എന്നായിരുന്നു എമിലിയുടെ പ്രതികരണം. ഭാര്യയ്ക്കും, തനിക്കും സ്‌നേഹം പങ്കുവെച്ച് ജീവിച്ചുകൂടെയെന്നും യുവതി ചോദിച്ചു. 

ഏതാനും ദിവസത്തിന് ശേഷം മെയ് 7-ന് കിടപ്പുമുറിയിലാണ് എമിലിയെ ആത്മഹത്യ ചെയ്ത നിലയില്‍ പിതാവ് കണ്ടെത്തിയത്. എങ്ങിനെ ജീവന്‍ അവസാനിപ്പിക്കാമെന്ന വീഡിയോ കണ്ട ശേഷം, കുടുംബത്തിന് നിരവധി ആത്മഹത്യാ കുറിപ്പുകള്‍ എഴുതിവെച്ചെന്നും അന്വേഷണം വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.