CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 38 Minutes 49 Seconds Ago
Breaking Now

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാകിസ്താന് തിരിച്ചടി ; ഡാര്‍ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും

ഒക്ടോബര്‍ 18ന് അന്തിമ തീരുമാനമുണ്ടാകും.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം എത്തുന്നത് നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പാകിസ്താനെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. എഫ്എടിഎഫ് നിര്‍ദ്ദേശിച്ച ഭീകര വിരുദ്ധ നടപടികള്‍ സമയ പരിധിക്കുള്ളില്‍ ഫല പ്രദമായി നടപ്പാക്കുന്നതില്‍ പാകിസ്താന്‍ വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്.

ഒക്ടോബര്‍ 18ന് അന്തിമ തീരുമാനമുണ്ടാകും. നിലവില്‍ ഗ്രേ  പട്ടികയിലുള്ള പാകിസ്താന് മുന്നറിയിപ്പു നല്‍കുന്നതിന്റെ ഭാഗമായാണ് കരിമ്പട്ടികയ്ക്ക് തൊട്ടു മുന്നിലുള്ള ഡാര്‍ക്ക് േ്രഗ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. എഫ് എ ടി എഫില്‍ പാകിസ്താന്‍ ഒറ്റപ്പെട്ടേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

കര്‍ശന മുന്നറിയിപ്പാണ് പാകിസ്താന് നല്‍കുക. നിഷ്‌കര്‍ഷിച്ച 27 കാര്യങ്ങളില്‍ വെറും ആറെണ്ണത്തില്‍ മാത്രമാണ് പാകിസ്താന്‍ മികവ് തെളിയിച്ചത്. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള അവസാന അവസരമായി പാകിസ്താനെ ഡാര്‍ക്ക് േ്രഗ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. ഡാര്‍ക് േ്രഗ പട്ടികയില്‍ തുടര്‍ന്നാല്‍ ലോകബാങ്ക് ഉള്‍പ്പെടെ ധനകാര്യ ഏജന്‍സികളുടെ സാമ്പത്തിക സഹായം പാകിസ്താന് ലഭിക്കുക ബുദ്ധിമുട്ടാകും. ഇത് സാമ്പത്തിക പ്രതിസന്ധിയിലുള്ള പാകിസ്താന് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും.




കൂടുതല്‍വാര്‍ത്തകള്‍.