CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 19 Minutes 41 Seconds Ago
Breaking Now

365 ദിവസവും പ്രവര്‍ത്തിക്കുന്ന ലെനാ സ്റ്റോഴ്‌സ് ഒടുവില്‍ കുറച്ച് സമയത്തേക്ക് അടച്ചു; അതും ഇന്ത്യന്‍ വംശജനായ ഉടമ പട്ടേലിന്റെ നിര്യാണം മൂലം; നോര്‍ത്ത് ലണ്ടനിലെ ഇന്ത്യന്‍ വംശജരുടെ ഷോപ്പിന് കൈയടിച്ച് ബ്രിട്ടീഷ് സമൂഹം; കസ്റ്റമറാണ് കാരണം!

70-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് അശോക് പട്ടേല്‍ മരണത്തിന് കീഴടങ്ങിയത്

ഒരു ദിവസം അവധി കിട്ടിയാല്‍ എങ്ങിനെ ലീവെടുത്ത് വീട്ടിലിരിക്കാം എന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ നോര്‍ത്ത് ലണ്ടന്‍ തെരുവിലെ ലെനാ സ്‌റ്റോര്‍ ഈ വകുപ്പില്‍ പെടില്ല. മഴ വന്നാലും, വെയില്‍ വന്നാലും, മഞ്ഞ് പെയ്താലും, പോലീസ് തെരുവ് ബന്തവസ്സ് ചെയ്താലും ലെനാ സ്‌റ്റോര്‍ അടയ്ക്കില്ല, അതായത് വര്‍ഷത്തില്‍ 365 ദിവസവും കട തുറന്നിരിക്കും. 

രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് വരെ തുറന്ന് പ്രവര്‍ത്തിക്കുന്ന ലെനാ സ്റ്റോര്‍ ഒടുവില്‍ ഒരു ദിവസം നേരത്തെ അടച്ചു. അത് അറിയിച്ച കുറിപ്പ് ഇങ്ങനെയായിരുന്നു- 'ഞങ്ങള്‍ ഇന്ന് നേരത്തെ അടയ്ക്കും, വൈകുന്നേരം 5 മണിക്ക്. ഇന്നലെ ഞങ്ങളുടെ പിതാവ് അന്തരിച്ചു. ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നു', എന്നായിരുന്നു ഞെട്ടിക്കുന്ന ആ കുറിപ്പ്. 

ഷോപ്പിന്റെ സഹഉടമ പട്ടേലാണ് പിതാവിന്റെ മരണം അറിയിച്ച ആ കുറിപ്പ് സ്ഥാപിച്ചത്. ക്രിസ്മസ് ദിനത്തില്‍ പോലും പ്രദേശവാസികളെ സഹായിക്കാന്‍ വാതില്‍ തുറന്നിരിക്കുന്ന ലെനാ സ്റ്റോര്‍സ് പത്രങ്ങളും, പാലും, ബള്‍ബും, ബാറ്ററിയും തുടങ്ങി എല്ലാ അവശ്യസാധനങ്ങളും ഇവര്‍ ലഭ്യമാക്കി. 70-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് അശോക് പട്ടേല്‍ മരണത്തിന് കീഴടങ്ങിയത്. 

കഴിഞ്ഞ 21 വര്‍ഷക്കാലം ലെനാ സ്റ്റോര്‍സിന്റെ നാഥനായിരുന്നു അദ്ദേഹം. മൂത്ത മകന്‍ 47-കാരന്‍ രാജ് ഒപ്പമുണ്ട്. ഇന്ത്യയിലെ ഗുജറാത്തില്‍ നിന്നും കുടിയേറിയ കുടുംബമാണ് പട്ടേലിന്റേത്. ഐലിംഗ്ടണിലെ ലെനാ സ്റ്റോര്‍സില്‍ മുതിര്‍ന്ന പട്ടേല്‍ കുട്ടികള്‍ക്ക് ലോലിപോപ്പ് സൗജന്യമായി നല്‍കിയും, അവരുടെ മാതാപിതാക്കളോട് സംസാരിച്ചും ജനപ്രിയനായി മാറി.




കൂടുതല്‍വാര്‍ത്തകള്‍.