CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 16 Minutes 9 Seconds Ago
Breaking Now

വാടക നിരക്കുകള്‍ ഭവനവിലയുടെ ഇരട്ടി വേഗത്തില്‍ വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്; നികുതിയും, നിബന്ധനകളും വര്‍ദ്ധിച്ചതോടെ വാടക വീടുകളുടെ എണ്ണവും കുറയുന്നു; വാടക അന്യായമായി വര്‍ദ്ധിപ്പിച്ചാല്‍ മിണ്ടാതിരിക്കേണ്ട!

പുതിയ നിയമപ്രകാരം ലാന്‍ഡ്‌ലോര്‍ഡ്‌സിന് തോന്നിയ സമയത്ത് വാടക കൂട്ടാന്‍ കഴിയില്ല

ബ്രിട്ടനില്‍ വാടക നിരക്കുകള്‍ ഭവനവിലയേക്കാള്‍ ഇരട്ടി വേഗത്തില്‍ വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്. 2029 വരെയെങ്കിലും വാടക നിരക്കുകള്‍ ഈ വിധത്തില്‍ കുതിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നികുതികളും, നിബന്ധനകളും വര്‍ദ്ധിച്ചതോടെ ലാന്‍ഡ്‌ലോര്‍ഡ്‌സ് പ്രോപ്പര്‍ട്ടികള്‍ വില്‍ക്കുകയാണ്. ഇതോടെ വാടക വിപണിയിലെ സപ്ലൈ കുറയുകയും ചെയ്തിട്ടുണ്ട്. 

ഈ വര്‍ഷം മുതല്‍ 2029 വരെ യുകെയില്‍ പുതുതായി വാടകയ്ക്ക് നല്‍കുന്ന വീടുകളുടെ വാടക നിരക്ക് 14.2% വര്‍ദ്ധിക്കുമെന്നാണ് എസ്റ്റേറ്റ് ഏജന്‍സി ഹാംപ്ടണ്‍സ് പ്രവചിക്കുന്നത്. എല്ലാ പ്രോപ്പര്‍ട്ടികളുടെയും വാടകയില്‍ 10.9% വര്‍ദ്ധനവും നേരിടും. ഇതേ കാലയളവില്‍ ഭവനവില 7.2% മാത്രമാണ് ഉയരുക. 

ലാന്‍ഡ്‌ലോര്‍ഡ്‌സിന് ചെലവേറിയതും, റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ടിന്റെ വരവുമാണ് ഇതിന് ഇടയാക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വാടകക്കാര്‍ക്ക് കൂടിയ അവകാശങ്ങള്‍ ലഭിച്ചതോടെ അന്യായ വാടക വര്‍ദ്ധന ചോദ്യം ചെയ്യാന്‍ പോലും സാധിക്കുന്നുണ്ട്. മേയില്‍ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം 400-ലേറെ വാടകക്കാര്‍ ട്രിബ്യൂണലിന് മുന്നിലെത്തിയെന്നാണ് കണക്ക്. 

പുതിയ നിയമപ്രകാരം ലാന്‍ഡ്‌ലോര്‍ഡ്‌സിന് തോന്നിയ സമയത്ത് വാടക കൂട്ടാന്‍ കഴിയില്ല. 52 ആഴ്ച കൂടുമ്പോള്‍ ഒരു തവണയാണ് ഇതിന് സാധിക്കുക. വാടകയ്ക്ക് എടുത്ത് ആദ്യ 52 ആഴ്ചയില്‍ ഇത് വര്‍ദ്ധിപ്പിക്കാനും കഴിയില്ല. മാര്‍ക്കറ്റ് റേറ്റ് അടിസ്ഥാനമാക്കിയാണ് വാടക കൂട്ടാന്‍ അനുമതിയുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.