CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 15 Seconds Ago
Breaking Now

ഈ നഗരങ്ങളില്‍ വാടകയ്ക്ക് താമസിക്കുന്നതാണ് 'നല്ലത്'! മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെ സ്വന്തം വീടിലും നല്ലത് വാടക വീട്; പട്ടിക പുറത്തുവിട്ട് ലോയ്ഡ്‌സ് ബാങ്ക്

ബര്‍മിംഗ്ഹാമില്‍ ശരാശരി പ്രതിമാസ വാടക മോര്‍ട്ട്‌ഗേജ് തിരിച്ചടവിനേക്കാള്‍ 84 പൗണ്ട് കുറവാണ്

പ്രോപ്പര്‍ട്ടി വിപണിയില്‍ കാലെടുത്ത് വെച്ച് സ്വന്തമായൊരു വീട്. ആ സ്വപ്‌നം സാക്ഷാത്കരിക്കുന്നത് കുറച്ച് കാലം മുന്‍പ് വരെ നല്ല തീരുമാനമായിരുന്നു. എന്നാല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെ ആ ചിന്തയ്ക്ക് മാറ്റം വന്നിരുന്നു. ഇപ്പോള്‍ മോര്‍ട്ട്‌ഗേജ് അടച്ച് വീട് വാങ്ങുന്നതിലും ലാഭകരമായി വാടകയ്ക്ക് താമസിക്കാമെന്ന നിലയാണ് വന്നിരിക്കുന്നത്. 

ബ്രിട്ടനിലെ ചില നഗരങ്ങളില്‍ ഇത് ഏറെ ലാഭകരവുമാണ്. ലോയ്ഡ്‌സ് ബാങ്ക് നടത്തിയ പരിശോധനയില്‍ ലണ്ടന് പുറത്തെ 12 നഗരങ്ങളില്‍ അഞ്ചിടത്താണ് ശരാശരി പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവിനേക്കാള്‍ താഴ്ന്ന നിരക്കില്‍ വാടകയ്ക്ക് താമസിക്കാമെന്ന് കണ്ടെത്തിയത്. 

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ അടുത്തിടെയായി വര്‍ദ്ധിച്ചതാണ് ഈ തിരിച്ചടിക്ക് കാരണം. നിലവില്‍ ഫസ്റ്റ്‌ടൈം ബയര്‍ക്ക് 10% ഡെപ്പോസിറ്റില്‍ ലഭിക്കുന്ന മോര്‍ട്ട്‌ഗേജ് 5 ശതമാനത്തിന് അടുത്താണ്. 2021-ല്‍ ഇത് 2.5 ശതമാനത്തില്‍ ലഭിച്ചിരുന്നു. 

വാടക നിരക്ക് വര്‍ദ്ധിക്കുന്നത് ഏതാനും വര്‍ഷങ്ങളായി മന്ദഗതിയിലാണ്. വാടകക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതോടെയാണ് ഇത്. ഷെഫീല്‍ഡാണ് വാടകയ്ക്ക് താമസിക്കുന്നത് ലാഭകരമായ നഗരങ്ങളില്‍ ആദ്യം. 936 പൗണ്ട് പ്രതിമാസം വാടകയ്ക്ക് താമസിക്കാമെന്നിരിക്കെ ഇത് മോര്‍ട്ട്‌ഗേജുകളേക്കാള്‍ 137 പൗണ്ട് കുറവാണ്. 

വെയില്‍സിലെ കാര്‍ഡിഫില്‍ 1179 പൗണ്ടാണ് പ്രതിമാസ വാടക. ഇവിടെ ഫസ്റ്റ് ടൈം ബയര്‍ക്ക് മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 1313 പൗണ്ട് വരെ നല്‍കേണ്ടി വരുന്നുണ്ട്. ബര്‍മിംഗ്ഹാമില്‍ ശരാശരി പ്രതിമാസ വാടക മോര്‍ട്ട്‌ഗേജ് തിരിച്ചടവിനേക്കാള്‍ 84 പൗണ്ട് കുറവാണ്. ലിവര്‍പൂള്‍, ലീഡ്‌സ് എന്നീ നഗരങ്ങളാണ് അടുത്ത റാങ്കുകളില്‍ ഉള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.