CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 16 Minutes 10 Seconds Ago
Breaking Now

വിന്റര്‍ 'നേരത്തെ' എത്തുമെന്ന് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; കൂടുതല്‍ മഞ്ഞിനെ നേരിടാന്‍ ഒരുങ്ങാം; ഒപ്പം പൂജ്യത്തില്‍ താഴേക്ക് താപനില

ചൊവ്വാഴ്ച മഴ പെയ്യുന്നതോടെ ഉച്ചതിരിഞ്ഞ് തണുത്ത കാറ്റ് വീശുമെന്നാണ് സൂചന

വിന്റര്‍ നേരത്തെ എത്തുന്നതായി മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. കൂടുതല്‍ മഞ്ഞും, പൂജ്യത്തില്‍ താഴെയുള്ള താപനിലയും രാജ്യത്ത് വ്യാപകമാകുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. 

ഈയാഴ്ചയില്‍ തണുത്തുറഞ്ഞ കാലാവസ്ഥയാണ് യുകെ നേരിടേണ്ടി വരികയെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം തന്നെ രാവിലെയുള്ള ഫ്രീസിംഗ് ഫോഗ് പാച്ചുകള്‍ രൂപപ്പെട്ടിട്ടുണ്ട്. താപനില ഇനിയും താഴേക്ക് പോകുകയും, നവംബര്‍ അവസാനത്തോടെ തണുത്തുറയുകയും ചെയ്യുമെന്നാണ് മെറ്റ് അറിയിക്കുന്നത്.

ഇംഗ്ലണ്ടില്‍ എമര്‍ജന്‍സി വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നിലവിലുണ്ട്. പല ഇടങ്ങളിലും റോഡിലും, പ്രോപ്പര്‍ട്ടികളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നതിനാല്‍ ഇത് നേരിടാനുള്ള ഒരുക്കമാണ് ഗവണ്‍മെന്റ് നടത്തുന്നത്. നദികള്‍, കടല്‍ എന്നിവിടങ്ങള്‍ക്ക് പുറമെ ഗ്രൗണ്ട്‌വാട്ടറില്‍ നിന്നും വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്നതിനാല്‍ യാത്രാ തടസ്സങ്ങള്‍ക്കും സാധ്യതയുണ്ട്. 

ചൊവ്വാഴ്ച മഴ പെയ്യുന്നതോടെ ഉച്ചതിരിഞ്ഞ് തണുത്ത കാറ്റ് വീശുമെന്നാണ് സൂചന. ഇതിനൊപ്പം നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞിനും സാധ്യതയുണ്ട്. ഇതിന് ശേഷം താപനില 5 സെല്‍ഷ്യസ് മുതല്‍ 7 സെല്‍ഷ്യസ് വരെ ഉയരും. പിന്നീട് വീണ്ടും താഴേക്ക് പോകുകയും, വ്യാഴാഴ്ച കൂടുതല്‍ തണുപ്പ് തേടിയെത്തുകയും ചെയ്യും. 

 




കൂടുതല്‍വാര്‍ത്തകള്‍.