CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 56 Minutes 53 Seconds Ago
Breaking Now

പ്രേമം ഒരു ഭീകരസംഭവമാണ്! ജയിലറയില്‍ വെച്ച് പ്രണയബന്ധരായ സീരിയല്‍ കില്ലേഴ്‌സ്; ഒടുവില്‍ തന്നേക്കാളും അപകടകാരിയും കൗശലക്കാരിയുമെന്ന് മനസ്സിലാക്കിയതോടെ പ്രണയം ഉപേക്ഷിച്ച് ജീവനും കൊണ്ടോടിയ കാമുകി; കൂടത്തായി ജോളി ഈ കഥയൊക്കെ അറിഞ്ഞോ?

പത്ത് പെണ്‍കുട്ടികളെയും, യുവതികളെയും കൊലപ്പെടുത്തിയാണ് വെസ്റ്റ് അകത്തായത്

കൂടത്തായില്‍ ജോളി കുടുംബക്കാരെയും, നാട്ടുകാരെയും, നീതിവ്യവസ്ഥയെയും പറ്റിച്ച് സസുഖം കൊലപാതകങ്ങള്‍ നടത്തി മുന്നേറിയ കഥ കേട്ട് അമ്പരന്നിരിക്കുകയാണ് നമ്മളെല്ലാം. പ്രണയബന്ധത്തിന്റെ പേരില്‍ ആണുങ്ങളെ വരുതിയിലാക്കി കൊലപാതകങ്ങള്‍ ഇവര്‍ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്തായാലും ജോളി ജയിലില്‍ പോയാല്‍ അവിടെയും ഈ പണി ആവര്‍ത്തിക്കുമോയെന്ന് ചിന്തിക്കുന്നവരുമുണ്ട്. 

ബ്രിട്ടനിലെ രണ്ട് ഭീകര സീരിയല്‍ കില്ലേഴ്‌സ് ജയിലില്‍ വെച്ച് പ്രണയബദ്ധരായ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു സീരിയല്‍ കില്ലറുടെ മുന്‍ സോളിസിറ്ററാണ് റോസ് വെസ്റ്റ്, മിറാ ഹിന്‍ഡ്‌ലി എന്നിവര്‍ ജയിലില്‍ വെച്ച് പ്രണയിച്ചതായി വെളിപ്പെടുത്തിയത്. ഹൗസ് ഓഫ് ഹൊറേഴ്‌സ് കില്ലര്‍ എന്നറിയപ്പെട്ട മിറയ്ക്ക് മൂര്‍സ് കൊലപാതകങ്ങളിലൂടെ ഭയാശങ്ക വിതച്ച വെസ്റ്റിന്റെ അറിവിലും, കഴിവിലും വളരെ ആകര്‍ഷണീയത തോന്നിയിരുന്നതായി പ്രതിഭാഗം അഭിഭാഷകന്‍ പറയുന്നു. 

എന്നാല്‍ ഈ സ്വവര്‍ഗ്ഗ പ്രേമം അധികം നാള്‍ നീണ്ടുനിന്നില്ല. മിറ വളരെ അപകടകാരിയും, കൗശലക്കാരിയുമാണെന്ന് വെസ്റ്റ് മനസ്സിലാക്കിയതോടെയാണ് ബന്ധം അവസാനിച്ചത്. ബ്രിട്ടനിലെ ഏറ്റവും അപകടകാരികളായ സ്ത്രീകളെ കുറിച്ചുള്ള ഈ വിവരങ്ങള്‍ വെസ്റ്റും, ബില്‍ഡര്‍ ഭര്‍ത്താവ് ഫ്രെഡും ചേര്‍ന്ന് നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് പുറത്തിറങ്ങിയ പുസ്തകത്തിലാണ് രേഖപ്പെടുത്തിയത്. 

വെസ്റ്റിന്റെ മുന്‍ സോളിസിറ്റര്‍ ലിയോ ഗോട്‌ലിയാണ് പുസ്തകം രചിച്ചത്. പത്ത് പെണ്‍കുട്ടികളെയും, യുവതികളെയും കൊലപ്പെടുത്തിയാണ് വെസ്റ്റ് അകത്തായത്. ഗ്ലോസ്റ്ററിലെ ക്രോംവെല്‍ സ്ട്രീറ്റിലാണ് പ്രതികള്‍ ലൈംഗിക പീഡനം അഴിച്ചുവിട്ട് കൊലപാതകങ്ങള്‍ നടത്തിയത്. പ്രതികള്‍ കുറ്റം ചെയ്‌തെന്ന കാര്യത്തില്‍ സംശയമില്ലെന്ന് തന്റെ പുസ്തകത്തില്‍ അവര്‍ക്കായി വാദിച്ച അഭിഭാഷകന്‍ പറഞ്ഞു. 65-ാം വയസ്സിലും വനിതാ ജയിലില്‍ റോസ് വെസ്റ്റ് സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും ഗോട്‌ലി കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.