CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 57 Minutes 47 Seconds Ago
Breaking Now

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതിനെ കുറിച്ച് സായ് കുമാര്‍

മകളുടെ വിവാഹത്തില്‍ സായ്കുമാര്‍ പങ്കെടുക്കാതിരുന്നത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വിഷയത്തില്‍ താരം പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

'അക്ഷരാര്‍ത്ഥത്തില്‍ 'സീറോ'യില്‍ നിന്നാണ് വീണ്ടും തുടങ്ങിയത്. അത്രയും കാലം അദ്ധ്വാനിച്ചത് അവര്‍ക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കടമയാണ്. സന്തോഷത്തോടെയാണ് എനിക്കുള്ളതെല്ലാം അവര്‍ക്ക് നല്‍കിയത്. പിന്നീടു മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു എന്നു കേട്ടപ്പോള്‍ വലിയ വിഷമമായി. ഞാന്‍ തിരുത്താനും പോയില്ല. അവളുടെ വിവാഹാലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല. ഞാനില്ലാത്ത ഒരു ദിവസം വിവാഹം ക്ഷണിക്കാന്‍ മോള്‍ ഫ്‌ളാറ്റില്‍ വന്നു എന്ന് പറഞ്ഞറിഞ്ഞു. പിന്നീട് വാട്‌സ് ആപ്പില്‍ ഒരു മെസേജും വന്നു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണല്ലോ അറിയിക്കേണ്ടത്. അതിഥികള്‍ക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ, മകളുടെ വിവാഹം. അതുകൊണ്ട് പോയില്ല', സായ്കുമാര്‍ പറഞ്ഞു.

സായ്കുമാറിനൊപ്പമാണ് ബിന്ദു പണിക്കരും മകള്‍ അരുന്ധതിയും. ബിന്ദു പണിക്കരുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛന്‍ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കരും വിവാഹിതരായത്.

കൊല്ലം സ്വദേശിനി പ്രസന്നകുമാരിയെയാണ് സായികുമാര്‍ ആദ്യം വിവാഹം കഴിച്ചത്. 1986 ലായിരുന്നു വിവാഹം. വൈഷ്ണവിയാണ് മകള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.