CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 57 Seconds Ago
Breaking Now

ദൃശ്യം 3 കാണാന്‍ ഇനിയും കാത്തിരിക്കണം

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഏപ്രില്‍ 2 ന് തിയേറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ച സിനിമയുടെ റീലീസ് മാറ്റിയിരിക്കുകയാണ്. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരുന്നത്. പുതിയ പ്രഖ്യാപനം അനുസരിച്ച് ചിത്രം മെയ് 21 ന് തിയറ്ററുകളില്‍ എത്തും.

പശ്ചിമേഷ്യല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിലെ പ്രധാന സിനിമകളുടെ റിലീസുകള്‍ നീട്ടിയേക്കാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംഘര്‍ഷം മലയാള ചിത്രങ്ങളുടെ ഗള്‍ഫ് റിലീസിനെ ബാധിക്കും എന്നതാണ് അത്തരം റിപ്പോര്‍ട്ടുകളില്‍ കാരണമായി പറഞ്ഞിരുന്നത്. പിന്നാലെയാണ് ആശിര്‍വാദിന്റെ പ്രഖ്യാപനവും എത്തിയിരിക്കുന്നത്. ഈ തീയതിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനം കൂടിയാണ് ഇത്. ഭൂതകാലം ഒരിക്കലും നിശബ്ദമാവുന്നില്ല, അത് കാത്തിരിക്കുക മാത്രം ചെയ്യുന്നു എന്നാണ് പോസ്റ്ററിനൊപ്പം ആശിര്‍വാദ് സിനിമാസ് പങ്കുവച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.