CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 47 Minutes 40 Seconds Ago
Breaking Now

പീറ്റര്‍ബൊറെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ നാലാമത് ഇടവക പെരുന്നാള്‍ 8,9 വെള്ളി, ശനി ദിവസങ്ങളില്‍

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട യുകെ പീറ്റര്‍ബൊറെ സെന്റ് ഗ്രിഗോറിയോസ് മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്‌സ് ഇടവകയുടെ നാലാമത് ഇടവക പെരുന്നാളും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രാഖ്യാപിത പരിശുദ്ധനും ഭാരത ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനുമായ പരിശുദ്ധ ഗ്രീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് അഥവ പരുമല കൊച്ചു തിരുമേനിയുടെ 117ാമത് ഓര്‍മ്മപെരുനാളും നവംബര്‍ 8,9 വെള്ളി ശനി ദിവസങ്ങളില്‍ പരമ്പരാഗതമായ ആചാര അനുഷ്ഠാനങ്ങളോടു കൂടി മുന്‍ ഭദ്രാസന കൗണ്‍ബിലറും അയര്‍ലണ്ട് റീജ്യണ്‍ സെക്രട്ടറിയുമായ റവ ഫാ ടി ജോര്‍ജിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആചരിക്കുന്നു.

നവംബര്‍ 8ാം തിയതി വെള്ളിയാഴ്ച വൈകീട്ട് 

5.30ന് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം

7ന് പെരുന്നാള്‍ കൊടിയേറ്റ്

7.15ന് സന്ധ്യ നമസ്‌കാരം, 

7;45 ധ്യാന പ്രസംഗം റവ ഫാ ടി ജോര്‍ജ്

8; 30 ന് റാസ, ആശിര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവയും 

പെരുന്നാള്‍ പ്രധാന ദിവസമായ നവംബര്‍ 9ന് രാവിലെ 9 മണിക്ക് പ്രഭാത നമസിക്കാരത്തെ തുടര്‍ന്നുള്ള വി. കുര്‍ബാനയ്ക്ക് റവ ഫാ. ടി ജോര്‍ജ് മുഖ്യ കാര്‍മികത്വം വഹിക്കുന്നതും തുടര്‍ന്ന് മാതൃ പിതൃ വന്ദന ധൂപ പ്രാര്‍ത്ഥന, റാസ, ആശിര്‍വാദം, കൈമുത്ത്, നേര്‍ച്ച വിളമ്പ്, ലേലം, സ്‌നേഹ വിരുന്ന്, കൊടിയിറക്ക് എന്നിവയോടു കൂടി സമാപിക്കുന്ന പുണ്യവാന്റെ പെരുന്നാളില്‍ പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും പ്രാര്‍ത്ഥനാപൂര്‍വം ക്ഷണിച്ചുകൊള്ളുന്നതായ് ഇടവക വികാരി റവ ഫാ ടോം ജേക്കബ്, സെക്രട്ടറി പോള്‍സണ്‍ വര്‍ഗീസ്, ട്രസ്റ്റി വര്‍ഗീസ് പി തോമസ്, പെരുന്നാള്‍ കമ്മറ്റി കണ്‍വീനര്‍ സീനു ജോര്‍ജ് കാട്ടൂര്‍ എന്നിവര്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.