CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 26 Minutes 56 Seconds Ago
Breaking Now

ലേബര്‍ പാര്‍ട്ടിക്ക് എതിരെ ഹിന്ദു ക്ഷേത്രങ്ങള്‍ തന്നെ പ്രചരണങ്ങള്‍ക്ക് ഉപയോഗിച്ച് ബിജെപി; ഇന്ത്യാവിരുദ്ധ നിലപാടിന് ജെറമി കോര്‍ബിന്‍ വലിയ വില കൊടുക്കേണ്ടി വരും; പാക് വംശജരെ കയറൂരിവിട്ട ലേബര്‍ പാര്‍ട്ടിക്കാര്‍ വിയര്‍ക്കുന്നു; വിതച്ചത് കൊയ്യും!

പാകിസ്ഥാനികളെ തുറന്ന് പിന്തുണയ്ക്കാനും അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനും ലേബര്‍ പാര്‍ട്ടിക്ക് മടിയില്ല

ഇന്ത്യാവിരുദ്ധ പ്രക്ഷോഭങ്ങള്‍ യുകെയില്‍ നടക്കുന്നത്, അല്ലെങ്കില്‍ നടത്തുന്നത് പാകിസ്ഥാനികളും, സിഖ് ഖലിസ്ഥാന്‍വാദികളുമാണെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെയും, മനുഷ്യാവകാശങ്ങളുടെയും പേരില്‍ ഇന്ത്യാവിരുദ്ധ പ്രക്ഷോഭങ്ങള്‍ അക്രമാസക്തമാകുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ലണ്ടനില്‍ കാണുന്നത്. പാക് വംശജരെ വ്യാപകമായി കോച്ചുകളില്‍ തലസ്ഥാനത്ത് എത്തിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന് നേര്‍ക്കും, ഇന്ത്യക്കാര്‍ക്കും എതിരെ അക്രമങ്ങള്‍ അഴിച്ചുവിടുന്ന കാഴ്ച ബ്രിട്ടീഷുകാരെ പോലും ഞെട്ടിച്ചു. ദീപാവലി ദിവസം പോലും ആഘോഷങ്ങള്‍ക്കിടയിലേക്ക് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി അവര്‍ കടന്നെത്തിയത് ലേബര്‍ പാര്‍ട്ടിയുടെയും, എസ്എന്‍പിയുടെയും പിന്തുണയിലാണ്. 

പക്ഷെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇതിനുള്ള മറുപടി നല്‍കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ വംശജര്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ തുറന്ന് പിന്തുണച്ചാണ് ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുടെ പ്രവര്‍ത്തനം. ബ്രിട്ടനിലെ ഹിന്ദു ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ത്യന്‍ വംശരുടെ വോട്ടുകള്‍ ലേബര്‍ പാര്‍ട്ടിക്ക് കൊടുക്കാതിരിക്കാനുള്ള പ്രചരണങ്ങള്‍ ശക്തമാണ്. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു കശ്മീരിനെ ഇന്ത്യന്‍ യൂണിയനിലേക്ക് കൂട്ടിച്ചേര്‍ത്ത നിലപാടാണ് പാകിസ്ഥാനികളെ ചൊടിപ്പിച്ചത്. ലോകരാജ്യങ്ങള്‍ പാകിസ്ഥാന്റെ മുറവിളി അവഗണിച്ചതോടെയാണ് ലണ്ടനില്‍ കിടന്ന് അവര്‍ പുളയാന്‍ തുടങ്ങിയത്. സാദിഖ് ഖാന്‍ മേയറായ ലണ്ടന്‍ അതിനുള്ള അവസരവും നല്‍കി. 

ലേബര്‍ പാര്‍ട്ടിക്ക് എതിരായി പ്രചരണങ്ങള്‍ നടത്താന്‍ സാമൂഹിക സംഘടനകളെയും, ക്ഷേത്രങ്ങളെയും ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി സമീപിച്ച് കഴിഞ്ഞു. ഡിസംബര്‍ 12ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ 40 സീറ്റുകളിലെയെങ്കിലും വിധി നിര്‍ണ്ണയിക്കാന്‍ ബ്രിട്ടീഷ് ഇന്ത്യന്‍ വോട്ടുകള്‍ക്ക് സാധിക്കുമെന്ന് ഒഎഫ്ബിജെപി യുകെയുടെ പ്രസിഡന്റ് കുല്‍ദീപ് സിംഗ് ശെഖാവ വ്യക്തമാക്കി. ആറ് ഇന്ത്യന്‍ വംശജരായ ലേബര്‍ എംപിമാര്‍ ജയിക്കാതിരിക്കാനും ശ്രമിക്കുമെന്ന് സിംഗ് കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ പാക് വംശജര്‍ സംഘടിപ്പിച്ച ഇന്ത്യാവിരുദ്ധ പ്രതിഷേധത്തില്‍ ലേബര്‍ എംപിമാര്‍ നേരിട്ട് പങ്കെടുത്തതാണ് യുകെയിലെ ഇന്ത്യന്‍ വംശജരെ ചൊടിപ്പിക്കുന്നത്. ഹൗസ് ഓഫ് കോമണ്‍സില്‍ ഇന്ത്യക്ക് അനുകൂലമായി സംസാരിച്ചില്ലെന്ന് മാത്രമല്ല ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ ഇന്ത്യാവിരുദ്ധ പ്രമേയവും പാസാക്കി. ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ പ്രമേയത്തിലെ ചില ഭാഗങ്ങള്‍ അനാവശ്യമായിരുന്നുവെന്ന് സമ്മതിച്ച ജെറമി കോര്‍ബിന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും സമയം വൈകിയിരുന്നു. 

പാക് വംശജരും, ഖലിസ്ഥാന്‍വാദികളും നടത്തുന്ന ഇന്ത്യാവിരുദ്ധ പ്രതിഷേധങ്ങള്‍ യുകെയിലെ ഇന്ത്യക്കാര്‍ക്ക് എതിരായി തിരിയുന്ന ഘട്ടത്തിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അനുകൂലമായ നിലപാടുകളിലേക്ക് ഇന്ത്യന്‍ വംശജര്‍ തിരിയുന്നത്. 'ഞങ്ങളെ പിന്തുണയ്ക്കുന്ന എംപിമാരെ മാത്രമെ ഞങ്ങള്‍ തിരിച്ചും പിന്തുണയ്ക്കൂ', കുല്‍ദീപ് സിംഗ് ശെഖാവ കൂട്ടിച്ചേര്‍ത്തു. ഈലിംഗ് സൗത്താളിനെ പ്രതിനിധീകരിക്കുന്ന വീരേന്ദ്ര ശര്‍മ്മയെ ബ്രിട്ടീഷ് ഇന്ത്യന്‍ വിഭാഗങ്ങള്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.