CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 2 Minutes 13 Seconds Ago
Breaking Now

ഇന്ത്യന്‍ വംശജര്‍ക്ക് ദത്തെടുക്കാന്‍ പറ്റിയ കുട്ടികളൊന്നും ഇംഗ്ലണ്ടില്‍ ഇല്ല; ബെര്‍ക്ഷയര്‍ കൗണ്‍സിലിന്റെ വിവേചനത്തിന് എതിരെ ചരിത്രപരമായ കേസുമായി ബ്രിട്ടനില്‍ ജനിച്ച സിഖ് ദമ്പതികള്‍; ഇന്ത്യയില്‍ പോയി ദത്തെടുക്കാന്‍ ഉപദേശം

ഇക്വാളിറ്റി & ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനും ഇവര്‍ക്ക് പിന്തുണ നല്‍കുന്നു

ഇന്ത്യന്‍ പാരമ്പര്യമുള്ളവര്‍ക്ക് വെള്ളക്കാരായ കുട്ടികളെ ദത്തെടുക്കാന്‍ കഴിയില്ലെന്ന് വാദിച്ച റോയല്‍ ബറോ കൗണ്‍സിലിന് എതിരെ ചരിത്ര പ്രാധാന്യമുള്ള കേസുമായി ബ്രിട്ടീഷ് ദമ്പതികള്‍. തങ്ങളുടെ വംശത്തിന്റെ പേരില്‍ ദത്തെടുക്കല്‍ അനുവദിക്കില്ലെന്ന കൗണ്‍സിലിന്റെ അഡോപ്ഷന്‍ സര്‍വ്വീസ് നിലപാടിന് എതിരെയാണ് ഇവര്‍ കൗണ്ടി കോര്‍ട്ട് ജഡ്ജിനെ സമീപിച്ചത്. 

ബ്രിട്ടനില്‍ ജനിച്ച സന്ദീപ്, റീന മാന്ദര്‍ ദമ്പതികളാണ് പ്രാദേശിക ബര്‍ക്ഷയര്‍ അഡോപ്ഷന്‍ സര്‍വ്വീസിന്റെ ഉപദേശം കേട്ട് ഞെട്ടിയത്. ഇന്ത്യന്‍ പാരമ്പര്യം നിലനില്‍ക്കുന്നതിനാല്‍ അംഗീകൃത അഡോപ്റ്റര്‍മാരുടെ രജിസ്റ്ററില്‍ ചേര്‍ക്കാനുള്ള അപേക്ഷ തള്ളപ്പെടുമെന്നാണ് സര്‍വ്വീസ് അറിയിച്ചത്. ഇതിന് പകരം ഇന്ത്യയില്‍ പോയി ഏതെങ്കിലും കുട്ടിയെ ദത്തെടുത്ത് ഭാഗ്യം പരീക്ഷിക്കാനും ഉപദേശം ലഭിച്ചു. 

അഡോപ്ഷന്‍ സര്‍വ്വീസിന്റെ നിലപാടിന് എതിരെ നാല് ദിവസത്തെ കോടതി പോരാട്ടത്തിലാണ് മാന്ദര്‍ ദമ്പതികള്‍ ഇറങ്ങിയത്. ഇക്വാളിറ്റി & ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനും ഇവര്‍ക്ക് പിന്തുണ നല്‍കുന്നു. 30-കളില്‍ പ്രായമുള്ള സന്ദീപിനും, റീനയ്ക്കും സ്വന്തമായി കുട്ടികളെ ലഭിക്കാതെ വന്നതോടെയാണ് ഏതെങ്കിലും വംശത്തിലുള്ള കുട്ടിയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങിയത്. ലോക്കല്‍ അഡോപ്ഷന്‍ ഏജന്‍സി അഡോപ്റ്റ് ബെര്‍ക്ഷയര്‍ ഇവരെ ഇരുകൈയും നീട്ടി അപേക്ഷ നല്‍കാന്‍ സ്വാഗതം ചെയ്തു. 

എന്നാല്‍ ഇന്ത്യന്‍ വംശജരാണെന്നും, തങ്ങള്‍ യുകെയിലാണ് പിറന്നതെങ്കിലും മാതാപിതാക്കള്‍ ഇന്ത്യക്കാരാണെന്നും വ്യക്തമാക്കിയതോടെ ബെര്‍ക്ഷയറില്‍ വെള്ളക്കാരായ കുട്ടികള്‍ മാത്രമാണ് അഡോപ്ഷനായി കാത്തിരിക്കുന്നതെന്നും ഇതുമൂലം അപേക്ഷ തള്ളാനും സാധ്യതയുണ്ടെന്നാണ് കൗണ്‍സില്‍ നിലപാട് മാറ്റിയത്. ഇന്ത്യയില്‍ നിന്നോ, പാകിസ്ഥാനില്‍ നിന്നോ ഒരു കുട്ടിയെ ദത്തെടുക്കാനാണ് അഡോപ്ഷന്‍ സെന്റര്‍ ദമ്പതികളെ അറിയിച്ചത്.

ഇതിനിടെ അമേരിക്കയില്‍ നിന്നും ദമ്പതികള്‍ ഒരു ആണ്‍കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു. 'ഞങ്ങളുടെ തൊലിയുടെ നിറം നോക്കിയാണ് അപേക്ഷ നിരസിച്ചതെന്നാണ് മറുപടിയില്‍ നിന്നും തോന്നിയത്', ജഡ്ജിന്റെ ചോദ്യങ്ങള്‍ക്ക് സന്ദീപ് മറുപടി നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.