CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 35 Seconds Ago
Breaking Now

എണ്ണവില വര്‍ദ്ധന ഒതുങ്ങില്ല; യുകെയില്‍ മേയ് മാസം വരെ നിരക്കുകള്‍ ഉയര്‍ന്ന തോതില്‍ തുടരാന്‍ സാധ്യത; ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാന്‍ ധനസഹായം പ്രഖ്യാപിക്കാന്‍ റീവ്‌സിന് മേല്‍ സമ്മര്‍ദം; എനര്‍ജി ബില്‍ 500 പൗണ്ട് വരെ ഉയരും?

എണ്ണ വില 200 ഡോളര്‍ വരെ ഉയരാമെന്നാണ് ആശങ്ക

മിഡില്‍ ഈസ്റ്റ് പ്രതിസന്ധി നീണ്ടുപോകുമെന്ന പ്രതീക്ഷയില്‍ ഒരുങ്ങി ഇരിക്കാന്‍ ഗവണ്‍മെന്റ്. വരുന്ന പല മാസങ്ങളിലേക്ക് പ്രതിസന്ധി നീളുമെന്നാണ് ഇപ്പോള്‍ ആശങ്ക. യുദ്ധം മേയ് മാസം വരെ നീണ്ടാല്‍ എണ്ണ വില ബാരലിന് 150 ഡോളര്‍ വരെ പോകുമെന്നാണ് ആഭ്യന്തര കണക്കുകൂട്ടല്‍. ഇതിനൊപ്പം ഗ്യാസ് വിലയും വര്‍ദ്ധിക്കാം. 

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുദ്ധം അവസാനിക്കാനുള്ള സാധ്യത തെളിഞ്ഞാല്‍ മാത്രമാണ് യുകെയില്‍ ആശ്വാസത്തിന് വകയുള്ളത്. ഇത് സംഭവിച്ചാല്‍ ബാരല്‍ വില 100 ഡോളറില്‍ താഴെ സ്ഥിരപ്പെടുമെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

തങ്ങളെ അക്രമിച്ച യുഎസിനും, ഇസ്രയേലിനുമെതിരായ നീക്കങ്ങള്‍ക്കൊപ്പം ഹോര്‍മുസ് കടലിടുക്ക് കപ്പലുകള്‍ക്ക് മുന്നില്‍ തടഞ്ഞുകൊണ്ടാണ് ഇറാന്‍ സമ്മര്‍ദം ഉയര്‍ത്തുന്നത്. ഇത് യുദ്ധത്തില്‍ പങ്കെടുക്കാത്ത ലോകത്തിലെ മറ്റ് രാഷ്ട്രങ്ങളെ എണ്ണ, ഗ്യാസ് പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ഇതിന് പുറമെ തങ്ങളുടെ അയല്‍ക്കാരായ എണ്ണ ഉത്പാദന രാജ്യങ്ങളിലും ഇറാന്‍ ഡ്രോണ്‍ അക്രമണങ്ങള്‍ നടത്തി അശാന്തി സൃഷ്ടിക്കുന്നുണ്ട്. 

ഇത് മൂലം എണ്ണ വില 200 ഡോളര്‍ വരെ ഉയരാമെന്നാണ് ആശങ്ക. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ജൂലൈയില്‍ എനര്‍ജി പ്രൈസ് ക്യാപ് മാറ്റം വരുമ്പോള്‍ ബില്ലുകള്‍ 500 പൗണ്ട് വരെ ഉയരാമെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്റെ മുന്നറിയിപ്പ്. 

അതേസമയം അവസ്ഥ മോശമാകുമ്പോള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ ധനസഹായം നല്‍കണമെന്നാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് മുന്നില്‍ ആവശ്യം ഉയരുന്നത്. സപ്ലൈയേഴ്‌സിന് സബ്‌സിഡി നല്‍കാതെ നേരിട്ട് പണം നല്‍കണമെന്നാണ് ഉപദേശം. അടുത്ത മാസം എനര്‍ജി വില കുറയാന്‍ സബ്‌സിഡി വഴി 117 പൗണ്ട് കുറയ്ക്കാന്‍ ഒരുങ്ങവെയാണ് യുദ്ധം തിരിച്ചടിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.