CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 31 Minutes 33 Seconds Ago
Breaking Now

മക്കളെ കാണാന്‍ അനുവദിക്കുന്നില്ല, കുടുംബം ഒറ്റപ്പെടുത്തി ; പൊട്ടിക്കരഞ്ഞ് കനക ദുര്‍ഗ്ഗ

''ശബരിമല സംഭവത്തിന് ശേഷം അവരെല്ലാം എന്നെ വെറുക്കുന്നു.ഒറ്റപ്പെടുത്തുന്നു.''

ശബരിമലയില്‍ പ്രവേശിച്ച് ദര്‍ശനം നടത്തിയ ശേഷം കുടുംബവും ബന്ധുക്കളും ഒറ്റപ്പെടുത്തുന്നുവെന്ന് കനക ദുര്‍ഗ്ഗ. വീട്ടില്‍ തനിച്ചാക്കി ഭര്‍ത്താവും ബന്ധുക്കളും വാടക വീട്ടിലേക്ക് മാറി. കുട്ടികളെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ബിബിസി തമിഴ് ചാനലിനോടാണ് വെളിപ്പെടുത്തല്‍.

എനിക്കിപ്പോള്‍ കുടുംബമില്ല. ശബരിമല സംഭവത്തിന് ശേഷം അവരെല്ലാം എന്നെ വെറുക്കുന്നു.ഒറ്റപ്പെടുത്തുന്നു. ശബരിമലയില്‍ നിന്നെത്തിയ ശേഷം അമ്മായിഅമ്മ മര്‍ദ്ദിച്ചു. ആശുപത്രിയില്‍ ചികിത്സ തേടി. കോടതി ഉത്തരവ് പ്രകാരം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവും കുട്ടികളും വാടക വീട്ടിലേക്ക് മാറി. ശനിയും ഞായറും മാത്രമാണ് മക്കളെ കാണാന്‍ കഴിയുന്നത്. വിവാഹ മോശചനത്തിന് ശേഷം ഭര്‍ത്താവ് സ്‌റ്റേ വാങ്ങി. ഇപ്പോള്‍ മക്കളെ കാണാന്‍ അനുവദിക്കുന്നില്ല. ഞാനിപ്പോള്‍ കുട്ടികളെ കുറിച്ച് ഓര്‍ക്കാറില്ല. എന്റെ മക്കള്‍ എനിക്കൊപ്പം വേണം. അവരില്ലാതെ ഈ വീട്ടില്‍ കഴിയുക ബുദ്ധിമുട്ടിയാണ്. അവര്‍ക്ക് അമ്മയോട് ദേഷ്യമുണ്ടാകില്ലെന്നും കരഞ്ഞുകൊണ്ട് കനക ദുര്‍ഗ്ഗ റഞ്ഞു.

സ്ത്രീകളുടെ അവകാശത്തിനായുള്ള പോരാട്ടം കൂടിയായിരുന്നു ശബരിമല പ്രവേശം. എനിയ്ക്ക് ശേഷം നൂറുകണക്കിന് യുവതികള്‍ ശബരിമലയില്‍ പോകാന്‍ തയ്യാറായിരുന്നു. എന്നാല്‍ എന്റെ അവസ്ഥ കണ്ട് പലരും പിന്മാറി, കനക ദുര്‍ഗ്ഗ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.