
















അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസിലെ മൂന്നാം പ്രതി കീര്‍ത്തനയ്ക്ക് വെട്ടേറ്റു.ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച കീര്‍ത്തന പോലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയപ്പോള്‍ ഭര്‍ത്താവ് ആണ് ആക്രമിച്ചത്. ഭര്‍ത്താവ് വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കീര്‍ത്തനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ വടകര പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍.
കീര്‍ത്തനയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ഭര്‍ത്താവ് വിനീഷ് കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ കുടുംബ പ്രശ്നമാണോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. കേസില്‍ രണ്ടാഴ്ച മുന്‍പായിരുന്നു കീര്‍ത്തനയ്ക്ക ജാമ്യം ലഭിച്ചത്. കേസില്‍ തനിക്ക് ബന്ധമില്ലെന്നും കുടുക്കിയതാണെന്നുമുള്ള വാദങ്ങളായിരുന്നു കീര്‍ത്തന ആദ്യം മുതല്‍ ഉന്നയിച്ചിരുന്നത്.