CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 48 Minutes 25 Seconds Ago
Breaking Now

മുടങ്ങി കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയിന്‍ നിഗം

നടന്‍ ഷെയിന്‍ നിഗം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി കൂടികാഴ്ച്ച നടത്തി. മുടങ്ങി കിടക്കുന്ന സിനിമകള്‍ പൂര്‍ത്തികരിക്കാന്‍ തയ്യാറാണെന്ന് ഷെയിന്‍ നിഗം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. അമ്മ ഭാരവാഹിയായ നടന്‍ സിദ്ധിക്കിന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച.വിഷത്തില്‍ ഷെയിന്‍ തന്റെ ഭാഗം വിശദീകരിച്ചെങ്കിലും വെയില്‍ സിനിമയുടെ ഡേറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്നും ഇതിനായി ഫെഫ്ക്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ട് ദിവസത്തിനകം ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.

വെയില്‍ സിനിമയുടെ ഷൂട്ടിനായി 15 ദിവസമാണ് നേരത്തെ നടന്ന ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ സംവിധായകന്‍ ആവശ്യപ്പെട്ടതെങ്കിലും സൈറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോഴാണ് പ്രശ്‌നം വീണ്ടും തുടങ്ങിയെതെന്നാണ് പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഫെഫ്ക്ക നേതൃത്വ സംവിധായകനുമായി സംസാരിച്ച ശേഷം അമ്മ ജനറല്‍ സെക്രട്ടറിയെ കാര്യങ്ങള്‍ ധരിപ്പിക്കും ഇക്കാര്യത്തില്‍ വ്യക്തത വന്ന ശേഷമായിരിക്കും നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തുക.

നേരത്തെ ചെയ്തത് പോലെ ഷെയ്ന്‍ നിഗവും സംവിധായകനും നിര്‍മാതാവും ഒന്നിച്ചുള്ള ചര്‍ച്ചകള്‍ ആവശ്യമില്ലെന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്.

 




കൂടുതല്‍വാര്‍ത്തകള്‍.