CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 13 Seconds Ago
Breaking Now

നാലു മുറികള്‍ ബുക്ക് ചെയ്തു ; എട്ടു പേരും താമസിച്ചത് ഒരിടത്ത് ; നേപ്പാളില്‍ വിനോദയാത്ര പോയ മലയാളികളുടെ മരണത്തില്‍ ഞെട്ടി നാട്ടുകാര്‍

മുറിയിലെ ഹീറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതാണെന്നാണ് പോലീസ് വിലയിരുത്തുന്നത്.

വിനോദയാത്രയ്ക്ക് പോയ 8 മലയാളികള്‍ നേപ്പാളിലെ ഹോട്ടലില്‍ മരിച്ച സംഭവം ഞെട്ടലോടെയാണ് ഏവരും അറിഞ്ഞത്. ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ദുരന്തം സംഭവിച്ചത്. മുറിയിലെ ഹീറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതാണെന്നാണ് പോലീസ് വിലയിരുത്തുന്നത്. 

പ്രവീണ്‍കുമാര്‍ നായര്‍, ശരണ്യ, ടി ബി രഞ്ജിത് കുമാര്‍, ഇന്ദു രഞ്ജിത്, ശ്രീ ഭദ്ര, അഭിനവ്, അഭി നായര്‍, വൈഷ്ണവ് എന്നിവരാണ് മരിച്ചത്. വിനോദയാത്രാ സംഘത്തില്‍ 15 പേരുണ്ടായിരുന്നു. സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളുമാണ് യാത്ര പോയത്. കഴിഞ്ഞ ശനിയാഴ്ച കൊച്ചിയില്‍ നിന്നാണ് ഇവര്‍ യാത്ര പുറപ്പെട്ടത്.

നാലു മുറികള്‍ ബുക്ക് ചെയ്തിരുന്നു. എട്ടുപേരും ഒരു മുറിയിലാണ് കിടന്നത്. എല്ലാ വാതിലുകളും ജനലും ഉളളില്‍ നിന്ന് കുറ്റിയിട്ട നിലയിലായിരു്‌നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.