CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 37 Minutes Ago
Breaking Now

ഇവരെ പ്രതികള്‍ക്കൊപ്പം നാലു ദിവസം ഇടണം ; നിര്‍ഭയ കേസ് പ്രതികള്‍ക്ക് മാപ്പു നല്‍കണമെന്നാവശ്യപ്പെട്ട ഇന്ദിര ജയ്‌സിംഗിനെതിരെ നടി കങ്കണ

നിര്‍ഭയ കേസില്‍ വധശക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതി അഭിഭാഷക ഇന്ദിര ജയ്‌സിംഗിനെതിരെ നടി കങ്കണ റണാവത്. ഇവരെ പോലെയുള്ള സ്ത്രീകളാണ് ഇത്തരം നീചന്മാര്‍ക്ക് ജന്മം നല്‍കുന്നത്. ഇന്ദിര ജയ്‌സിംഗിനെ കുറ്റവാളികള്‍ക്കൊപ്പം നാലു ദിവസം ജയിലില്‍ അടയ്ക്കണം. കങ്കണ പറഞ്ഞു.

പ്രായവുമായി ബന്ധമില്ലാത്ത ഗുരുതരമായ കുറ്റം ചെയ്ത കുറ്റവാളികളെ പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നു വിളിക്കരുത്. പ്രത്യേകിച്ചും ആ പ്രായത്തിലുള്ളവര്‍ ബലാല്‍സംഗങ്ങളും വൃത്തികെട്ട കുറ്റകൃത്യങ്ങളും ചെയ്യുമ്പോള്‍. കുറ്റവാളികള്‍ക്ക് പ്രായപരിധി നിശ്ചയിച്ചതാരാണ്. ഇത്തരം പ്രതികളെ പൊതുജനമദ്ധ്യത്തില്‍ വെച്ച് മരണം വരെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും നടി പറഞ്ഞു.

'പങ്ക' എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിനിടെയാണ് നടി കങ്കണ, നിര്‍ഭയയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്കും, അവര്‍ക്ക് മാപ്പ് നല്‍കാന്‍ ആവശ്യപ്പെട്ട അഭിഭാഷക ഇന്ദിര ജയ്‌സിംഗിനുമെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.