CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 57 Seconds Ago
Breaking Now

തന്നെ സ്‌ക്രിപ്റ്റ് കാണിക്കാതിരുന്നത് നന്നായെന്ന് അച്ഛന്‍ പറഞ്ഞു ; കാരണം വ്യക്തമാക്കി അനൂപ് സത്യന്‍

വരനെ ആവശ്യമുണ്ട് തിയറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ്. ചിത്രത്തിനായി പിതാവ് സത്യന്‍ അന്തിക്കാടിനോട് ഉപദേശം തേടിയിരുന്നോയെന്ന ചോദ്യത്തിന് അനൂപ് സത്യന്റെ മറുപടിയിങ്ങനെ

''ഇല്ല, അച്ഛന്‍ ഫസ്റ്റ് ഹാഫിന്റെ സ്‌ക്രിപ്റ്റ് മാത്രമേ വായിച്ചിട്ടുള്ളൂ. അച്ഛന് സംശയങ്ങളുണ്ടായിരുന്നു. ബാക്കി തരാമെന്ന് പറഞ്ഞ് ഞാന്‍ ചെന്നൈയില്‍ പോയി. പിന്നെ അച്ഛന്‍ സിനിമയാണ് കണ്ടത്. തന്നെ സ്‌ക്രിപ്റ്റ് കാണിക്കാതിരുന്നത് നന്നായെന്നും അല്ലെങ്കില്‍ ടെന്‍ഷനടിച്ചേനെയെന്നുമാണ് അച്ഛന്‍ പറഞ്ഞത്. അനൂപ് വ്യക്തമാക്കി.

അനൂപ് സത്യന്റെ ആദ്യ സംവിധാന സംരഭവും ദുല്‍ഖര്‍ നിര്‍മ്മിച്ച മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖറും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. സുരേഷ് ഗോപിയും ശോഭനയും പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിച്ചത്. അനൂപ് തന്നെ തിരക്കഥയെഴുതുന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമാണ്.




കൂടുതല്‍വാര്‍ത്തകള്‍.