CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 51 Minutes 13 Seconds Ago
Breaking Now

ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന എന്‍എച്ച്എസ് നഴ്‌സുമാരേക്കാള്‍ ശമ്പളം ഓഫര്‍ ചെയ്ത് പുതിയ നൈറ്റിംഗേല്‍ ഹോസ്പിറ്റല്‍ റിക്രൂട്ട്‌മെന്റ്; ഹെല്‍പ്പ് ഡെസ്‌ക് സ്റ്റാഫിന് 37,500 പൗണ്ട്; 12 മണിക്കൂര്‍ ഷിഫ്റ്റ്; 4 ദിവസം ഡ്യൂട്ടി, 4 ദിവസം ഓഫ്!

മുന്‍നിര നഴ്‌സുമാരുടെ ശമ്പളത്തിന് അനുപാതമായാണ് ക്ലീനര്‍മാര്‍, പോര്‍ട്ടര്‍, ഭക്ഷ്യ-പാനീയ വിതര ജീവനക്കാരുടെ ശമ്പളവും

ശരാശരി നഴ്‌സുമാരുടെ ശമ്പളത്തേക്കാള്‍ 13,000 പൗണ്ട് അധികം നല്‍കുമെന്ന് പ്രഖ്യാപിച്ച് ലണ്ടനിലെ പുതിയ ഫീല്‍ഡ് ഹോസ്പിറ്റലിലെ ഹെല്‍പ്പ് ഡസ്‌ക് ജീവനക്കാരുടെ ജോലിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. ഈസ്റ്റ് ലണ്ടനിലെ എക്‌സെല്‍ സെന്ററില്‍ സജ്ജീകരിച്ച എന്‍എച്ച്എസ് നൈറ്റിംഗേല്‍ ഹോസ്പിറ്റല്‍ ഈ ആഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഇതുവഴി കൊറോണാവൈറസ് രോഗികള്‍ക്ക് അധികമായി 4000 ബെഡുകള്‍ ലഭ്യമാക്കും. 

എന്നാല്‍ പുതിയ സൈറ്റിലേക്കുള്ള റിസപ്ഷന്‍ സ്റ്റാഫിന് പോലും ജീവന്‍ അപകടത്തിലാക്കി ജോലി ചെയ്യുന്ന നഴ്‌സുമാരേക്കാള്‍ ആയിരക്കണക്കിന് പൗണ്ട് അധികം നല്‍കുന്നുവെന്നാണ് ഓണ്‍ലൈന്‍ ജോബ് പരസ്യങ്ങള്‍ വ്യക്തമാക്കുന്നത്. വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്ന വെല്ലുവിളി ഏറ്റെടുക്കുന്ന ശരാശരി നഴ്‌സുമാരേക്കാള്‍ ശമ്പളമാണ് വാര്‍ഷികമായി ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹെല്‍പ്പ് ഡെസ്‌ക് സ്റ്റാഫിന്റെ വാര്‍ഷിക ശമ്പളം 37500 പൗണ്ടാണ് പരസ്യം ചെയ്തിരിക്കുന്നത്. 

എന്‍എച്ച്എസ് നഴ്‌സുമാരുടെ ശമ്പളം 24,000 പൗണ്ടില്‍ ആരംഭിക്കുമ്പോഴാണ് ഈ വഞ്ചന. അഡ്മിന്‍ ജീവനക്കാര്‍ക്ക് പ്രതിദിനം 15 പൗണ്ട് ട്രാവല്‍ ചെലവിനും, 10 പൗണ്ട് ഭക്ഷണത്തിനും നേടാം. എന്നാല്‍ മുന്‍നിര നഴ്‌സുമാര്‍ക്ക് പോലും ഈ സൗകര്യമില്ല. സമ്പൂര്‍ണ്ണ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ നല്‍കുമെന്നും ഓണ്‍ലൈന്‍ പരസ്യം വിവരിക്കുന്നു. എന്നാല്‍ നിലവില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടത്തിലുള്ള എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും പോലും ഈ സുരക്ഷ ഉറപ്പാക്കുന്നില്ലെന്നതാണ് വസ്തുത. 

മുന്‍നിര നഴ്‌സുമാരുടെ ശമ്പളത്തിന് അനുപാതമായാണ് ക്ലീനര്‍മാര്‍, പോര്‍ട്ടര്‍, ഭക്ഷ്യ-പാനീയ വിതര ജീവനക്കാരുടെ ശമ്പളവും പ്രഖ്യാപിച്ചിരിക്കുന്നത്. 11.52 പൗണ്ട് മുതല്‍ 15.58 പൗണ്ട് വരെ മണിക്കൂറിന് ഇവര്‍ക്ക് നല്‍കുമ്പോള്‍ നഴ്‌സുമാര്‍ക്ക് 12.74 പൗണ്ട് മുതല്‍ 15.66 പൗണ്ട് വരെയാണ് മണിക്കൂറിന് നല്‍കുന്നത്. ജോബ് സൈറ്റ് ഇന്റെഗ്ര പീപ്പിളാണ് എക്‌സെല്‍ ലണ്ടനിലെ താല്‍ക്കാലി ആശുപത്രിയിലേക്ക് റിക്രൂട്ട്‌മെന്റ് പരസ്യം പ്രസിദ്ധീകരിച്ചത്. സൈനികര്‍ നേരിട്ട് ഇറങ്ങിയാണ് കൊറോണാവൈറസ് ആശുപത്രി രോഗികള്‍ക്കായി അതിവേഗം സജ്ജമാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.