CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 27 Minutes 15 Seconds Ago
Breaking Now

മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സഹോദരന്‍ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കലിന്റെ നിര്യാണത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അനുശോചിച്ചു

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ജേഷ്ഠ സഹോദരന്‍ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. ബുധനാഴ്ച നിര്യാതനായ അഡ്വ. മാത്യൂസിന്റെ ശവസംസ്‌കാരം ഇന്നലെ ഉച്ചകഴിഞ്ഞ് പൂവരണിയിലെ വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉരുളികുന്നം സെന്റ്. ജോര്‍ജ് പള്ളിയില്‍ വച്ച് നടന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതക്കുവേണ്ടി രൂപതയുടെ മുന്‍ പി.ആര്‍.ഓ. റവ. ഫാ. ബിജു കുന്നക്കാട്ട് വസതിയിലെത്തി രൂപതാകുടുംബത്തിന്റെ മുഴുവന്‍ ദുഖവും പ്രാര്‍ത്ഥനയും അറിയിക്കുകയും ശവസംസ്‌കാര ശുശ്രൂഷയില്‍ അനുശോചനമറിയിച്ച് സംസാരിക്കുകയും ചെയ്തു. 

സഹോദരന്റെ വിയോഗത്തില്‍ വ്യസനിക്കുന്ന അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് രൂപതയിലെ മിഷനുകളുടെയും മുഴുവന്‍ വിശ്വാസികളുടെയും അനുശോചനം അറിയിക്കുകയും ദുഃഖത്തില്‍ രൂപതാകുടുംബം ഒന്നടങ്കം പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. 

ഫാ. ടോമി എടാട്ട്

പിആര്‍ഒ, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

 




കൂടുതല്‍വാര്‍ത്തകള്‍.