ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ സ്‌പെഷ്യല്‍ ട്രെയിന്‍ തിരുവനന്തപുരത്തെത്തി. നാനൂറിനടുത്ത് യാത്രക്കാരുമായാണ് ട്രെയിന്‍ എത്തിയത്. യാത്രക്കാരുടെ പരിശോധന പൂര്‍ത്തിയായി. മുംബൈയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയെ കോവിഡ് ലക്ഷണം കാണിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്കും രണ്ട് പേരെ സര്‍ക്കാരിന്റെ ക്വാറന്റൈന്‍ സെന്ററിലേക്കും മാറ്റി. കോഴിക്കോട് ഇറങ്ങിയ 216 യാത്രക്കാരില്‍ ആറ് പേരെ കോവിഡ് ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 269 യാത്രക്കാരാണ് എറണാകുളത്ത് ഇറങ്ങിയത്.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിനെത്തിയത്. അറൂനൂറ് യാത്രക്കരുമായി ട്രെയിനെത്തുമെന്നാണ് നേരത്തെ ലഭിച്ചിരുന്ന വിരം. എന്നാല്‍ നാനൂറ് യാത്രക്കാരാണ് തിരുവനന്തപുരത്ത് ഇറങ്ങിയത് എന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. തിരുവനന്തപുരത്ത് എത്തിയ യാത്രക്കാരുടെ പരിശോധന പൂര്‍ത്തിയാക്കി.