CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 48 Minutes 54 Seconds Ago
Breaking Now

അടുത്ത മാസം അവസാനത്തോടെ യുകെയില്‍ കൊവിഡ്-19 മരണങ്ങള്‍ ഇല്ലാതാകും? മഹാമാരി മറികടന്നെന്ന് പ്രതീക്ഷയേകി ഓക്‌സ്‌ഫോര്‍ഡ് വിദഗ്ധന്‍; രാജ്യത്ത് 545 പുതിയ കൊറോണ ഇരകള്‍ കൂടി; മരണസംഖ്യ 35,341

കൊറോണാവൈറസുമായി ബന്ധപ്പെട്ട മരണങ്ങളില്‍ കെയര്‍ ഹോമുകളുടെ സംഭാവന വര്‍ദ്ധിക്കുന്നതായി ഒഎന്‍എസ്

അടുത്ത മാസം അവസാനത്തോടെ യുകെയില്‍ കൊറോണാവൈറസിന് പുതിയ ഇരകളെ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ നേരിടുമെന്ന് ഓക്‌സ്‌ഫോര്‍ഡ് വിദഗ്ധന്‍. ഇതോടെ കൊറോണ മരണങ്ങള്‍ പൂജ്യത്തിലേക്ക് എത്തുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എവിഡന്‍സ് ബേസ്ഡ് മെഡിസിന്‍ ഡയറക്ടര്‍ പ്രൊഫസര്‍ കാള്‍ ഹെനെഗെന്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിലും, വെയില്‍സിലും കൊവിഡ്-19 മരണങ്ങള്‍ തുടര്‍ച്ചയായ മൂന്നാം ആഴ്ചയും കുറയുന്ന ഘട്ടത്തിലാണ് മഹാപ്രതിസന്ധിയില്‍ നിന്നും രാജ്യം കരകയറുകയാണെന്ന പ്രതീക്ഷ പങ്കുവെയ്ക്കുന്നത്. 

'നിലവിലെ രീതിയില്‍ മുന്നോട്ട് പോയാല്‍ ജൂണ്‍ അവസാനത്തോടെ വൈറസിന് പുതിയ ഇരകളെ കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുമെന്നാണ് കരുതുന്നത്', പ്രൊഫ. കാള്‍ ഹെനെഗെന്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ ആശുപത്രികള്‍, കെയര്‍ ഹോം, പ്രൈവറ്റ് ഹോം എന്നിവിടങ്ങളില്‍ 545 പേര്‍ കൂടി മരിച്ചതായുള്ള സ്ഥിരീകരണത്തിന് പിന്നാലെയാണ് ഈ പ്രതീക്ഷയേകുന്ന വാര്‍ത്തയും പുറത്തുവരുന്നത്. യുകെയിലെ കൊവിഡ് മരണസംഖ്യ 35,341 ആണ്. 

മെക്കാനിക്കല്‍ വെന്റിലേഷന്‍ ആവശ്യമായി വരുന്ന കൊവിഡ്-19 രോഗികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുള്ളതായി ഡെപ്യൂട്ടി ചീഫ് സയന്റിഫിക് അഡൈ്വസര്‍ പ്രൊഫസര്‍ ഡെയിം ആഞ്ചല മക്‌ലീന്‍ വ്യക്തമാക്കി. വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി കുറവ് രേഖപ്പെടുത്തുന്നതായാണ് ഇതോടെ വ്യക്തമാകുന്നത്. അതേസമയം മരണസംഖ്യയില്‍ ഇതുസംബന്ധിച്ച് നിലനില്‍ക്കുന്ന വ്യത്യാസം കെയര്‍ ഹോമുകളിലെ മരണങ്ങളെക്കുറിച്ചുള്ള ചിത്രം പങ്കുവെയ്ക്കുന്നു. 

കൊറോണാവൈറസുമായി ബന്ധപ്പെട്ട മരണങ്ങളില്‍ കെയര്‍ ഹോമുകളുടെ സംഭാവന വര്‍ദ്ധിക്കുന്നതായി ഒഎന്‍എസ് കണക്കുകളും വിശദമാക്കുന്നു. ശ്രദ്ധ മുഴുവന്‍ വൈറസിനെതിരായ പോരാട്ടത്തില്‍ ഒതുങ്ങിയതോടെ മറ്റ് രോഗങ്ങള്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഏറുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. 4755 ക്യാന്‍സര്‍ രോഗികളെങ്കിലും സര്‍ജറികള്‍ വൈകുന്നത് കൊണ്ട് മാത്രം മരിക്കുമെന്നാണ് പ്രവചനം. 




കൂടുതല്‍വാര്‍ത്തകള്‍.