CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 41 Minutes 23 Seconds Ago
Breaking Now

മാനവികതയും ശാസ്ത്രചിന്തയും പ്രചരിപ്പിക്കുന്ന എസ്സെന്‍സ് ഗ്ലോബല്‍ യുകെ പ്രഗല്‍ഭരെ അണിനിരത്തികൊണ്ട് കൊറോണ ലോകം എന്ന സൈബര്‍ മീറ്റ് ഒരുക്കുന്നു .

എണ്ണായിരത്തോളം അംഗങ്ങളുള്ള എസ്സെന്‍സ് ഗ്ലോബല്‍ യുകെ ശാസ്ത്രബോധം വളര്‍ത്തുന്നതോടൊപ്പം മലയാളികളിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടപൊരുതുകയും ചെയ്യുന്ന പ്രസ്ഥാനമാണ് .

 ഈ മാസം ഇരുപത്തിമൂന്നാം തിയതി മുതല്‍ മുപ്പതാം തിയതി വരെ നടത്തുന്ന സൈബര്‍ മീറ്റില്‍ അമേരിക്ക , യുകെ , ഇന്ത്യ എന്നിവടങ്ങളില്‍നിന്നുള്ള പ്രഗത്ഭര്‍ കൊറോണയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബോധനങ്ങള്‍ നടത്തുന്നു .

സിനിമാനടനും നിര്‍മ്മാതാവും എഴുത്തുകാരനുമായ ശ്രീ തമ്പി ആന്റണിയും , ഗാന്ധിയൂണിവേഴ്‌സിറ്റി പി ആര്‍ ഓ അയി പ്രവര്‍ത്തിച്ച ശ്രീ ജെയിംസ് ജോസഫ് , ബ്രാഡ്‌ലി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ആയ ഡോ . തോമസ് പാലാക്കല്‍ എന്നിവര്‍ അമേരിക്കയില്‍നിന്നും പ്രഭാഷണം നടത്തുമ്പോള്‍ നാനോ സൈന്റിസ്‌റ് ആയ ഡോ സുരേഷ് സി പിള്ള , റിസേര്‍ച് അസ്സോസിയേറ്റ് ആയ ഡോ ജോഷി ജോസ് , പത്രപ്രവര്‍ത്തകനായ ശ്രീ ടോം ജോസ് തടിയമ്പാട് , എസ്സെന്‍സ് ഗ്ലോബല്‍ യുകെ പ്രെസിഡന്‍ഡ് ആയ ജോബി ജോസഫ് എന്നിവര്‍ യുകെയില്‍ നിന്നും മനോരോഗ വിദഗ്ധനായ ഡോ . ജോസ്റ്റിന്‍ ഫ്രാന്‍സിസ് ഇന്‍ഡിയില്‍ നിന്നും പ്രഭാഷണം നടത്തുന്നു .

   കോവിഡ് മൂലം മനുഷ്യസമൂഹത്തിനുണ്ടായതും ഉണ്ടാകുന്നതുമായ വിവിധ വിഷയങ്ങളെകുറിച്ച് വിദഗ്ദ്ധര്‍ആയ ഇവരുടെ വാക്കുകള്‍ ശ്രവിക്കുന്നതിന് നിങ്ങളെല്ലാവരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുകയാണ് . ഈ മാസം ഇരുപത്തി മൂന്നാം തിയതി മുതല്‍ മുപ്പതാം തിയതി വരെ നടക്കുന്ന ഫേസ്ബുക്ക് ലൈവ് എല്ലാ ദിവസവും യുകെ സമയം 4 പി എമ്മിനും ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മുപ്പതിനും ആണ് . വളെരെയധികം വിജ്ഞാനപ്രദവും ഉപകാരപ്രദവുമായ വാക്കുകള്‍ ശ്രവിക്കുന്നതിന്  നിങ്ങളെല്ലാവരെയും എസ്സെന്‍സ് ഗ്ലോബല്‍ യുകെ FB ലൈവിലെക്ക്  സ്‌നേഹപൂര്‍വം ക്ഷണിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.