CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 6 Minutes 19 Seconds Ago
Breaking Now

മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠന്‍ ഡോ. ബിജി മര്‍ക്കോസ് ചിറത്തിലാട്ടിന് ബ്രിട്ടീഷ് മണ്ണില്‍ അന്ത്യവിശ്രമം

പോര്‍ട്‌സ്മൗത്ത് സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഇടവകാംഗങ്ങളും, സഭാ വിശ്വാസികളും ഭൗതീകശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി

യുകെയില്‍ ആത്മീയസേവനങ്ങളില്‍ കര്‍മ്മനിരതനായി ഇരിക്കവെ കൊവിഡ്-19 കവര്‍ന്ന മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠന്‍ ഡോ. ബിജി മര്‍ക്കോസ് ചിറത്തിലാട്ടിന്റെ ഭൗതീകശരീരം വര്‍ത്തിംഗ്ടണ്‍ ഡറിങ്ടണ്‍ സെമിത്തേരിയില്‍ അടക്കം ചെയ്തു. സര്‍ക്കാര്‍ അനുശാസിച്ച ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പ്രകാരം സാമൂഹിക അകലം പാലിച്ച് റോംഫോര്‍ഡില്‍ നിന്നും വിലാപയാത്രായായി ലണ്ടന്‍ സെന്റ് തോമസ് ദേവാലയത്തില്‍ അച്ചന്റെ ഭൗതീകശരീരം എത്തിച്ചു. 

ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. ഗീവര്‍ഗ്ഗീസ് തണ്ടായത്ത്, ഭദ്രാസന സെക്രട്ടറി റവ. ഫാ. എബിന്‍ ഊന്നുകല്ലിങ്കല്‍ എന്നിവര്‍ക്ക് പുറമെ പുരോഹിതന്‍മാരായ റവ. ഫാ. എല്‍ദോസ് കൗങ്ങമ്പിള്ളില്‍, റവ. ഫാ. രാജു എബ്രഹാം തെറുവിള്ളില്‍, റവ ഫാ. ഫിലിപ്പോസ് തോമസ്, റവ. ഫാ. ഏലിയാസ് പോള്‍ എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് ശുശ്രൂഷകള്‍ നടന്നത്. 

പോര്‍ട്‌സ്മൗത്ത് സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഇടവകാംഗങ്ങളും, സഭാ വിശ്വാസികളും ഭൗതീകശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. വര്‍ത്തിങ് വെസ്റ്റ് എംപി പീറ്റര്‍ ബോട്ടോമിലീ ചാപ്പലില്‍ എത്തിയിരുന്നു. പോര്‍ട്‌സ്മൗത്ത് വര്‍ത്തിംഗ് ഹോസ്പിറ്റലില്‍ ചാപ്ലിനായി സേവനം നല്‍കിവന്നിരുന്ന ഡോ. ബിജി മര്‍ക്കോസ് ചിറത്തിലാട്ട് പ്രതിസന്ധി ഘട്ടങ്ങളില്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്കും, രോഗികള്‍ക്കും സാന്ത്വനമേകിയ വ്യക്തിത്വമാണ്. 

കൊവിഡ്-19 മഹാമാരി ആഞ്ഞടിക്കുമ്പോഴും തന്റെ സേവനങ്ങള്‍ തുടരാന്‍ ഡോ. ബിജി മര്‍ക്കോസ് ശ്രദ്ധിച്ചു. ആശുപത്രിയില്‍ ചീഫ് ഓഫ് എക്‌സിക്യൂട്ടീവ് മരിയന്‍ ഗ്രിഫിത്സ്, ചീഫ് ഓഫ് നഴ്‌സിംഗ് ഡോ. മാഗി ഡേവിസ്, മറ്റ് എന്‍എച്ച്എസ് സീനിയര്‍ മാനേജര്‍മാര്‍ എന്നിവര്‍ അന്ത്യയാത്രക്ക് എത്തിച്ചേര്‍ന്നത് അദ്ദേഹത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുന്നതായി. 

ബിന്ദുവാണ് അച്ചന്റെ ഭാര്യ. തബിത, ലവിത, ബേസില്‍ എന്നിവര്‍ മക്കളാണ്. യാക്കോബായ സഭയ്ക്കും, യുകെ റീജ്യണും ഉണ്ടായ നഷ്ടം വിലമതിക്കാനാകാത്തതാണെന്ന് മലങ്കര യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ കല്‍്പനയില്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.