CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 2 Seconds Ago
Breaking Now

I can't breathe മുദ്രാവാക്യം ഉയര്‍ത്തി യുകെയില്‍ 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' പ്രതിഷേധങ്ങള്‍; ലണ്ടനില്‍ യുഎസ് എംബസിക്ക് മുന്നില്‍ പ്രതിഷേധക്കാര്‍; 23 പേര്‍ അറസ്റ്റില്‍

ഫ്‌ളോയ്ഡ് കേസ് വളരെ ബുദ്ധിമുട്ട് ഉളവാക്കുന്നതാണെന്ന് ഫോറിന്‍ സെക്രട്ടറി ഡൊമനിക് റാബ്

ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ലണ്ടനിലെ യുഎസ് എംബസിക്ക് മുന്നില്‍ സമാധാനപരമായി പ്രതിഷേധം നയിച്ച പ്രതിഷേധക്കാരില്‍ 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ഡിഫിലും, മാഞ്ചസ്റ്റിലും നൂറുകണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധങ്ങള്‍ നടന്നു. മിനെസോട്ടയില്‍ പോലീസ് ഓഫീസര്‍ കഴുത്തില്‍ കുത്തിയിരിക്കുമ്പോള്‍ ഫ്‌ളോയ്ഡ് അവസാനമായി പറഞ്ഞു 'I can't breathe' എന്ന വാക്കുകളായിരുന്നു പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. 

ട്രാഫല്‍ഗാര്‍ സ്‌ക്വയറില്‍ കൂട്ടംകൂടുന്നതിനുള്ള വിലക്ക് ലംഘിച്ച് പ്രതിഷേധക്കാര്‍ ഡൗണിംഗ് സ്ട്രീറ്റിന്റെ ഗേറ്റിലേക്കും, യുഎസ് എംബസിക്ക് സമീപത്തേക്കും എത്തി. കൊവിഡ് നിബന്ധനകള്‍ ലംഘിച്ചതിനാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. രണ്ട് പേര്‍ ഓഫീസര്‍മാര്‍ക്ക് നേരെയുള്ള അതിക്രമത്തിനും അറസ്റ്റിലായി. കൈയില്‍ ആയുധം സൂക്ഷിച്ചെന്നും, പൊതഗതാഗതം തടസ്സപ്പെടുത്തിയെന്നും ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്. 

അറസ്റ്റിലായ 23 പേരും കസ്റ്റഡിയില്‍ തുടരുകയാണെന്ന് മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി. കെന്‍സിംഗ്ടണ്‍ ഹൈ സ്ട്രീറ്റില്‍ പ്രതിഷേധക്കാരെ ഒരു സംഘം ഓഫീസര്‍മാര്‍ ടാക്കിള്‍ ചെയ്തുവീഴ്ത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വെയില്‍സില്‍ കാര്‍ഡിഫ് കാസിലിലും, മാഞ്ചസ്റ്ററില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലുമാണ് പ്രതിഷേധക്കാര്‍ എത്തിയത്. 

ഫ്‌ളോയ്ഡ് കേസ് വളരെ ബുദ്ധിമുട്ട് ഉളവാക്കുന്നതാണെന്ന് ഫോറിന്‍ സെക്രട്ടറി ഡൊമനിക് റാബ് പ്രതികരിച്ചു. യുഎസ് ഇതിന്റെ പേരില്‍ വിഭജിക്കപ്പെടുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.