CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 44 Minutes Ago
Breaking Now

കൊവിഡ്-19 പിടിപെട്ടാല്‍ പ്രത്യാഘാതം ജീവിതകാലം മുഴുവന്‍ അനുഭവിക്കണം! ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് പോലും നേരിടുന്നത് ഹൃദയത്തിലും, ശ്വാസകോശത്തിലും, മറ്റ് അവയവങ്ങളിലും ദീര്‍ഘകാല പ്രശ്‌നങ്ങള്‍

ശ്വാസകോശത്തിന് സംഭവിക്കുന്ന ദീര്‍ഘകാല തകരാറുകളാണ് ഇതില്‍ പ്രധാനം

യുകെയില്‍ ആയിരങ്ങളാണ് കൊവിഡ്-19 പോസിറ്റീവായി ടെസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളവര്‍. മരണത്തിന്റെ മുനമ്പിലേക്ക് എത്തപ്പെടാതെ ജീവിതം തിരികെ പിടിക്കുന്നവരാണ് അധികവും. പലര്‍ക്കും ചെറിയ ലക്ഷണങ്ങള്‍ മാത്രം പിടിപെടുന്നതിന്റെ ആശ്വാസവും. എന്നാല്‍ ഈവിധം രോഗം ഭേദമായാലും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നാണ് പുതിയ തെളിവുകള്‍ വ്യക്തമാക്കുന്നത്. 

വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയ്ക്ക് പുറമെ യൂറോപ്പില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയിലെയും രോഗികളില്‍ നിന്നുമുള്ള തെളിവുകളാണ് ഈ ആശങ്കയ്ക്ക് കാരണം. വൈറസ് ശരീരത്തില്‍ നിന്ന് പുറത്ത് പോയാലും ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങളാണ് ഇവരെ കാത്തിരിക്കുന്നതെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 'ഇപ്പോള്‍ ആശുപത്രികളില്‍ കാണുന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. നിലവില്‍ കൊവിഡ്-19ല്‍ നിന്നും രോഗികളെ മുക്തരാക്കുന്നതിനാണ് പ്രാധാന്യം. എന്നാല്‍ വൈറസ് തുടര്‍ന്ന് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുക്കണം', ഇറ്റലിയിലെ ക്ലിനിക്കല്‍ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് കാര്‍ഡിയോളജി മേധാവി പ്രൊഫ. റോബര്‍ട്ടോ പെഡ്രേറ്റി പറഞ്ഞു. 

ശ്വാസകോശത്തിന് സംഭവിക്കുന്ന ദീര്‍ഘകാല തകരാറുകളാണ് ഇതില്‍ പ്രധാനം. കൊവിഡ്-19 മോചിതരുടെ ശ്വാസകോശത്തിന്റെ ശേഷി കുറയുന്നത് ലോകത്ത് തന്നെ ആരോഗ്യ മേഖലയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് പ്രൊഫസര്‍ ഭയക്കുന്നത്. ശ്വാസം കിട്ടാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടും. ഇതിന് പുറമെയാണ് വൈറസ് തലച്ചോറിനെ ബാധിക്കുന്നതായി പുതിയ തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 

ഇതോടെ സ്‌ട്രോക്ക് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാം. കൂടാതെ ലിവര്‍, കിഡ്‌നി, ഹൃദയം, രക്തധമനികള്‍ എന്നിവയ്ക്കും കേടുപാട് സംഭവിക്കാം. വുഹാനിലെ അഞ്ചില്‍ ഒരു രോഗിക്ക് വീതം ഹൃദയ തകരാറ് നേരിട്ടിട്ടുണ്ട്. ഹൃദ്രോഗം ഇല്ലാത്തവരും ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിരോധ ശേഷി ഇന്‍ഫെക്ഷനോട് അമിതമായി പ്രതികരിക്കുന്നതാണ് ഇതിലേക്ക് നയിക്കുന്നതെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.