CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 8 Minutes 57 Seconds Ago
Breaking Now

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ബെയിം നഴ്‌സുമാര്‍ക്ക് പിപിഇ ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്നു; സത്യാവസ്ഥ തുറന്നുകാണിച്ച് ആര്‍സിഎന്‍; ഇതാണ് ബ്രിട്ടനിലെ സമത്വം!

ജോലി ചെയ്യാന്‍ സുരക്ഷിതമായ പിപിഇ ലഭിക്കാന്‍ ബെയിം നഴ്‌സിംഗ് ജീവനക്കാര്‍ ബുദ്ധിമുട്ടുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് സര്‍വ്വെ

കൊറോണാവൈറസിന് എതിരായ പോരാട്ടത്തിലുള്ള എന്‍എച്ച്എസ് ജീവനക്കാരായ കറുത്തവരും, ഏഷ്യന്‍, മറ്റ് വംശീയ ന്യൂനപക്ഷ വിഭാഗങ്ങളും അധികമായി മരണപ്പെടുന്നുവെന്നത് സംബന്ധിച്ച് നിരവധി സംശയങ്ങളും ചര്‍ച്ചകളും ബ്രിട്ടനില്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് നഴ്‌സിംഗ് ജീവനക്കാരുടെ മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണം ആവശ്യത്തിന് പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യൂപ്‌മെന്റ് (പിപിഇ) നല്‍കാത്തതാണെന്ന കണ്ടെത്തല്‍ പുറത്തുവരുന്നത്. 

ജോലി ചെയ്യാന്‍ സുരക്ഷിതമായ പിപിഇ ലഭിക്കാന്‍ ബെയിം നഴ്‌സിംഗ് ജീവനക്കാര്‍ ബുദ്ധിമുട്ടുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് സര്‍വ്വെ വെളിപ്പെടുത്തുന്നു. ഇന്റന്‍സീവ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെ ഉയര്‍ന്ന റിസ്‌കുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുകയാണെങ്കിലും പോലും 43% ബെയിം ജീവനക്കാര്‍ക്ക് മാത്രമാണ് പര്യാപ്തമായ ഐ, ഫേസ് പ്രൊട്ടക്ഷന്‍ എക്വിപ്‌മെന്റുകള്‍ ലഭിക്കുന്നതെന്ന് സര്‍വ്വെയില്‍ വ്യക്തമായി. അതേസമയം 66% വെള്ളക്കാരായ ബ്രിട്ടീഷ് നഴ്‌സിംഗ് ജീവനക്കാര്‍ക്ക് സുരക്ഷിത ഉപകരണങ്ങള്‍ ലഭിച്ചു. 

ഫ്‌ളൂയിഡ് റിപ്പല്ലന്റ് ഗൗണുകളുടെ കാര്യത്തിലും ഈ അസമത്വം കാണുന്നുണ്ട്. ഒപ്പം പിപിഇ ഐറ്റംസ് പുനരുപയോഗിക്കുന്ന കാര്യത്തിലും നഴ്‌സിംഗ് ജീവനക്കാര്‍ പക്ഷപാതം നേരിടുന്നു. പിപിഇ ട്രെയിനിംഗ് ലഭിച്ചില്ലെന്ന് 40% ബെയിം ജീവനക്കാര്‍ പരാതിപ്പെട്ടപ്പോള്‍, 31% ബ്രിട്ടീഷുകാര്‍ക്ക് മാത്രമാണ് ഈ അവസ്ഥ. 

കാല്‍ശതമാനം ബെയിം നഴ്‌സിംഗ് ജീവനക്കാരും തങ്ങളെ കൊവിഡ്-19ല്‍ നിന്ന് സംരക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ മേധാവികള്‍ ചെയ്യുന്നില്ലെന്ന് കരുതുന്നവരാണ്. 11% വെള്ളക്കാരായ ബ്രിട്ടീഷുകാരാണ് ഈ രീതിയില്‍ ചിന്തിക്കുന്നത്.

മറ്റ് നഴ്‌സിംഗ് ജീവനക്കാരേക്കാള്‍ കുറവ് സംരക്ഷണമാണ് ബെയിംഗ് നഴ്‌സുമാര്‍ക്ക് നല്‍കുന്നതെന്നത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡെയിം ഡോണാ കിന്നെയര്‍ പറഞ്ഞു. എല്ലാ നഴ്‌സിംഗ് ജീവനക്കാര്‍ക്കും ആവശ്യമായ സംരക്ഷണം നല്‍കണം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഇതുസംബന്ധിച്ച് കൂടുതല്‍ ഉത്തരങ്ങള്‍ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.