CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 1 Minutes 52 Seconds Ago
Breaking Now

ഇന്ത്യക്കാരനും, പാകിസ്ഥാനിയും കൊറോണ പിടിപെട്ട് മരിക്കാനുള്ള സാധ്യത കൂടുതല്‍; സ്ഥിരീകരിച്ച് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് റിവ്യൂ; ഏറ്റവും അപകടം നേരിടുന്നത് ബംഗ്ലാദേശികള്‍; സെക്യൂരിറ്റി ജോലിയും, ബസ് ഡ്രൈവിംഗ്, കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ചെയ്യുന്ന ചെറിയ വരുമാനക്കാര്‍ രക്ഷപ്പെടാന്‍ ബുദ്ധിമുട്ട്; റിപ്പോര്‍ട്ട് വൈകിപ്പിച്ചെന്ന ആരോപണം തള്ളി ഹെല്‍ത്ത് സെക്രട്ടറി

കറുത്ത, ഏഷ്യന്‍, ന്യൂനപക്ഷം വംശ (ബെയിം) വിഭാഗത്തില്‍ പെട്ടവര്‍ കൊവിഡ്-19 ബാധിച്ച് മരിക്കാന്‍ സാധ്യത കൂടുതലാണെന്ന് സര്‍ക്കാര്‍ റിവ്യൂ സ്ഥിരീകരിക്കുന്നു

മെയ് മാസത്തില്‍ പുറത്തുവരേണ്ട ആ റിപ്പോര്‍ട്ട് ഒടുവില്‍ പുറത്തുവിട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍. കറുത്തവരും, ഏഷ്യന്‍, ന്യൂനപക്ഷ വംശജരും വെള്ളക്കാരായ ബ്രിട്ടീഷുകാരേക്കാള്‍ അധികമായി കൊവിഡ്-19 ബാധിച്ച് മരിക്കുന്നതായുള്ള ആരോപണങ്ങളുടെ സത്യാവസ്ഥ തേടിയ അന്വേഷണത്തിന്റെ ഫലങ്ങളാണ് ഈ റിപ്പോര്‍ട്ട് പങ്കുവെയ്ക്കുന്നത്. ഏപ്രിലിലാണ് ബെയിം ബ്രിട്ടീഷുകാര്‍ കൊവിഡ്-19 ബാധിച്ച് അധികമായി മരിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ് വന്നത്. 

'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' എന്നാണ് സഭയില്‍ റിപ്പോര്‍ട്ട് വെച്ച് സംസാരിക്കവെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പ്രതികരിച്ചത്. കൂടാതെ യുകെയിലെ വിവിധ സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന ആരോഗ്യ അസമത്വം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഹാന്‍കോക് പ്രഖ്യാപിച്ചു. എന്നാല്‍ അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഉയര്‍ന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഗണിച്ച് റിപ്പോര്‍ട്ട് വൈകിച്ചെന്ന ആരോപണം അദ്ദേഹം തള്ളി. 'ഇത് പ്രസിദ്ധീകരിച്ച്, സഭയിലേക്ക് ഏറ്റവും വേഗത്തില്‍ എത്തിക്കുകയാണ് ചെയ്തത്', ഹാന്‍കോക് ന്യായീകരിച്ചു. 

കറുത്ത, ഏഷ്യന്‍, ന്യൂനപക്ഷം വംശ (ബെയിം) വിഭാഗത്തില്‍ പെട്ടവര്‍ കൊവിഡ്-19 ബാധിച്ച് മരിക്കാന്‍ സാധ്യത കൂടുതലാണെന്ന് സര്‍ക്കാര്‍ റിവ്യൂ സ്ഥിരീകരിക്കുന്നു. ബംഗ്ലാദേശി വംശജര്‍ക്ക് കൊറോണ പിടിപെട്ടാല്‍ വെള്ളക്കാരായ ബ്രിട്ടീഷുകാരേക്കാള്‍ രണ്ടിരട്ടി മരണസാധ്യത കൂടുതലാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇന്ത്യക്കാര്‍ക്ക് പുറമെ ചൈന, പാകിസ്ഥാനി, മറ്റ് ഏഷ്യന്‍ കരീബിയന്‍ പശ്ചാത്തലമുള്ളവര്‍ക്കിടയില്‍ 10 മുതല്‍ 50 ശതമാനം വരെ അധിക മരണ സാധ്യത നില്‍ക്കുന്നതായി റിപ്പോര്‍ട്ട് പറഞ്ഞു. മറ്റ് ദീര്‍ഘകാല അസുഖങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാതെയാണ് ഇത്. 

വൈറസ് ബാധിച്ച് മരിക്കുന്നതിന് പ്രായം പ്രധാന ഘടകമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 40 വയസ്സുള്ളവരുമായി താരതമ്യം ചെയ്താല്‍ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ മരിക്കാന്‍ സാധ്യത 70 ഇരട്ടിയാണ്. ആളുകളുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമായി ഇടംപിടിച്ചത് ഹൃദ്രോഗം, പ്രമേഹം- ടൈപ്പ്2 ഡയബറ്റിസ്, ഉയര്‍ന്ന രക്തസമ്മര്‍ദം, ഡിമെന്‍ഷ്യ എന്നിവയാണ്. അഞ്ചില്‍ ഒരില്‍ വ്യക്തിയില്‍ കൂടുതല്‍ പേര്‍ക്ക് പ്രമേഹമുണ്ടായിരുന്നു. പാവപ്പെട്ട, സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊറോണ കൂടുതല്‍ അപകടം സമ്മാനിക്കുന്നു. പ്രത്യേകിച്ച് കുറഞ്ഞ വരുമാനമുള്ള ജോലി ചെയ്യുന്ന പുരുഷന്‍മാര്‍ക്ക്- സെക്യൂരിറ്റി ഗാര്‍ഡ്, ബസ് ഡ്രൈവര്‍, കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍ എന്നിവര്‍ക്ക് വൈറസ് കിട്ടിയാല്‍ രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

രാജ്യത്തിന്റെ ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന വലിയ വ്യത്യാസങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരുന്നതായി മാറ്റ് ഹാന്‍കോക് സമ്മതിച്ചു. അസമത്വത്തിലാണ് കൊവിഡ് ജീവിക്കുന്നതെന്ന് ലേബര്‍ പാര്‍ട്ടി ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോന്നാഥന്‍ ആഷ്‌വര്ത്ത് പ്രതികരിച്ചു. എന്ത് കൊണ്ടാണ് വെള്ളക്കാര്‍ അല്ലാത്ത ആളുകള്‍ വൈറസിന് എളുപ്പം ഇരകളാകുന്നതെന്ന് ഡോക്ടര്‍മാര്‍ക്ക് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ടൈപ്പ് 2 ഡയബറ്റിസ് കറുത്തവരിലും, സൗത്ത് ഏഷ്യന്‍ വിഭാഗങ്ങളില്‍ ഉയര്‍ന്ന തോതില്‍ കണ്ടുവരുന്നതാകാം ഒരു കാരണമെന്ന് സര്‍ക്കാര്‍ ഉപദേശക ഗ്രൂപ്പ് സേജ് കരുതുന്നു. എന്നാല്‍ എന്‍എച്ച്എസ് സേവനത്തിലും ബെയിം നഴ്‌സുമാര്‍ക്ക് പര്യാപ്തമായ പിപിഇ പോലും ലഭിക്കാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നുവെന്ന റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് സര്‍വ്വെയും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. 




കൂടുതല്‍വാര്‍ത്തകള്‍.