CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 45 Minutes 8 Seconds Ago
Breaking Now

മഴയെ പേടിച്ച് വീടിനകത്ത് ഒത്തുകൂടരുത്; അപേക്ഷയുമായി ബോറിസ്; 359 കൊവിഡ്-19 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ച് ബ്രിട്ടന്‍; മരണസംഖ്യ 40,000-ലേക്ക്; മരണങ്ങള്‍ പ്രതീക്ഷിച്ച വേഗത്തില്‍ കുറയുന്നില്ലെന്ന് സമ്മതിച്ച് മുഖ്യ ശാസ്ത്ര ഉപദേശകന്‍

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധക്കാരോടും സാമൂഹിക അകലം പാലിക്കാന്‍ പ്രധാനമന്ത്രി

കാലാവസ്ഥ മോശമാകുന്നത് ന്യായീകരണമായി കാണിച്ച് ഒത്തുകൂടല്‍ വീടിന് അകത്തേക്ക് മാറ്റുന്നതിനെതിരെ മുന്നറിയിപ്പുമായി ബോറിസ് ജോണ്‍സണ്‍. കൊറോണാവൈറസ് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ അനുസരിക്കണമെന്ന് പ്രധാനമന്ത്രി രാജ്യത്തോട് ആവശ്യപ്പെട്ടു. വേനല്‍ ആസ്വദിക്കുന്നതിന് ഇടയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തത്. എന്നാല്‍ ഈ അവസ്ഥയിലും ആളുകള്‍ അകത്ത് ഒത്തുകൂടുന്നതിന് വിലക്ക് നിലനില്‍ക്കുന്നതായി പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. 

നിലവില്‍ വിവിധ കുടുംബങ്ങളില്‍ നിന്നുള്ള ആറ് പേര്‍ക്ക് സാമൂഹിക അകലം പാലിച്ച് പുറത്ത് ഒത്തുചേരാനാണ് അനുമതിയുള്ളത്. എന്നാല്‍ മഴ പെയ്തതോടെ ആളുകള്‍ വീടുകളില്‍ ഒത്തുകൂടാന്‍ തുടങ്ങിയതോടെയാണ് ഇത് ഇന്‍ഫെക്ഷന് കാരണമാകുമെന്ന് ബോറിസ് മുന്നറിയിപ്പ് നല്‍കിയത്. രോഗത്തിന് എതിരായ പോരാട്ടം തകര്‍ക്കാനും, പഴയ നിലയിലേക്ക് മടങ്ങാനും ഈ അവസ്ഥ വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധക്കാരോടും സാമൂഹിക അകലം പാലിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശം വിനിയോഗിക്കാമെന്ന് വ്യക്തമാക്കവെയാണ് വൈറസിനെ എതിരെ കൂടി പോരാടണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചത്. ബ്രിട്ടനില്‍ കാര്യങ്ങള്‍ മെച്ചപ്പെടുന്നെങ്കിലും മരണസംഖ്യ പ്രതീക്ഷിച്ച വേഗത്തില്‍ താഴുന്നില്ലെന്ന് സര്‍ക്കാരിന്റെ ചീഫ് സയന്റിഫിക് അഡൈ്വസര്‍ സര്‍ പാട്രിക് വാല്ലന്‍സ് വ്യക്തമാക്കി. 

അടുത്ത ശൈത്യകാലത്തേക്ക് ഏറ്റവും കുറവ് പുതിയ കേസുകളുമായി കടന്നാല്‍ മാത്രമാണ് രണ്ടാം ഘട്ടം ഒഴിവാക്കാന്‍ കഴിയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുകെയില്‍ 359 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 39,728 ആയി ഉയര്‍ന്നു.  




കൂടുതല്‍വാര്‍ത്തകള്‍.