CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 36 Minutes 55 Seconds Ago
Breaking Now

അയച്ചതെല്ലാം അവര്‍ കൈപ്പറ്റി ; എനിയ്ക്ക് ഒരിറ്റ് വെള്ളം തന്നില്ല ; നെഞ്ചുപൊട്ടുന്ന വേദനയോടെ പ്രവാസി പറയുന്നു

''കുടിക്കാന്‍ വെള്ളം ചോദിച്ചിട്ട് നല്‍കിയില്ല. 13 വര്‍ഷമായി വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുന്നു. '

വിദേശത്ത് നിന്നും എത്തി കുടുംബ വീടിന് മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിച്ചിട്ടും 60 കാരനെ വീട്ടില്‍ കയറ്റിയില്ല. 8 സഹോദരങ്ങളും 2 സഹോദരിമാരും ഉണ്ട്. വരുന്ന വിവരം ഒരു സഹോദരനെ അറിയിച്ചിരുന്നു. പഞ്ചായത്ത് അംഗത്തോട് വിവരം അറിയിക്കാനും പറഞ്ഞു. പുലര്‍ച്ചെ 4ന് വീടിന് മുന്നിലെത്തിയതാണ്. ഈ അവസ്ഥ വേദനാ ജനകമാണെന്ന് പ്രവാസിയായ 60 കാരന്‍ പറയുന്നു.

കുടിക്കാന്‍ വെള്ളം ചോദിച്ചിട്ട് നല്‍കിയില്ല. 13 വര്‍ഷമായി വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുന്നു. കോവിഡിനെ തുടര്‍ന്ന് ജോലി പോയി. നാട്ടിലേക്ക് പോരാതെ വഴിയുണ്ടായില്ല. തൃശൂര്‍ ജില്ലയിലെ ഭാര്യ വീട്ടില്‍ പ്രായമായ മാതാപിതാക്കളുണ്ട്, ഭാര്യയ്ക്ക് ശ്വാസ സംബന്ധമായ അസുഖവും. അവിടേക്ക് പോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് സഹോദരങ്ങളുടെ സഹായം തേടിയത്. വിദേശത്തുള്ള ഒരു സഹോദരന്റെ വീട് ഒഴിഞ്ഞു കിടന്നിട്ടും താമസിക്കാന്‍ സമ്മതം നല്‍കിയില്ല.

ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ് ഉള്ളതെല്ലാം കൂട്ടി ഒരു കൂരയുണ്ടാക്കി അവിടെ കഴിയണം... വേദനയോടെ പ്രവാസിയായ ഇദ്ദേഹം പറയുന്നു. ആരോഗ്യവകുപ്പ് ഇടപെട്ട് നടുവട്ടത്തെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് ഇദ്ദേഹത്തെ മാറ്റി. വരുന്ന വിവരം കുടുംബത്തെ അറിയിച്ചിരുന്നു. രണ്ടു ദിവസം മുമ്പ് കാര്‍ഗോ വഴി അയച്ച സാധനങ്ങള്‍ കുടുംബം കൈപ്പറ്റിയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.