CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 53 Minutes Ago
Breaking Now

ജോലിയില്‍ തിരിച്ചെത്തുന്നവരുടെ 10% ശമ്പളം സര്‍ക്കാര്‍ നല്‍കും; ജീവനക്കാരെ ലേ-ഓഫ് ചെയ്യുന്നത് ഒഴിവാക്കാന്‍ ഋഷി സുനാകിന്റെ ഫര്‍ലോംഗ് 'ഫ്‌ളിപ്പ്' സ്‌കീം; ഒക്ടോബറില്‍ ജോബ് റിട്ടന്‍ഷന്‍ സ്‌കീം അവസാനിക്കുമ്പോള്‍ സ്ഥാപനങ്ങള്‍ വെട്ടിനിരത്തല്‍ നടത്തുമെന്ന് ആശങ്ക!

ചെറുപ്പക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ ഒഴിവാക്കുകയാണ് സുനാകിന്റെ പ്രധാന ലക്ഷ്യം

ഫര്‍ലോംഗ് സ്‌കീം അവസാനിക്കുമ്പോള്‍ ജീവനക്കാരെ ലേഓഫ് ചെയ്യുന്നത് ഒഴിവാക്കാനായി 10 ശതമാനം ശമ്പളം നല്‍കി സഹായിക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. ഋഷി സുനാകിന്റെ ജോബ് റിട്ടന്‍ഷന്‍ സ്‌കീം പ്രകാരം 9.3 മില്ല്യണ്‍ ഫര്‍ലോംഗ് വര്‍ക്കേഴ്‌സിന്റെ പേരില്‍ ഇതുവരെ 25.5 ബില്ല്യണ്‍ പൗണ്ട് സബ്‌സിഡിയാണ് ഒരു മില്ല്യണിലേറെ സ്ഥാപനങ്ങള്‍ കൈപ്പറ്റിയത്. പ്രതിമാസം 2500 പൗണ്ട് വരെ പരിധിയില്‍ 80 ശതമാനം ശമ്പളം നല്‍കുന്ന തൊഴില്‍രക്ഷാ പദ്ധതി ഒക്ടോബറില്‍ അവസാനിക്കുമ്പോള്‍ ഖജനാവില്‍ നിന്നും 60 ബില്ല്യണ്‍ പൗണ്ട് ഇറങ്ങുമെന്നാണ് കരുതുന്നത്. 

മഹാമാരി മൂലം വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ചാന്‍സലര്‍ ജോബ് റിട്ടന്‍ഷന്‍ സ്‌കീം നടപ്പാക്കിയത്. ഒക്ടോബറില്‍ സ്‌കീം അവസാനിച്ച ശേഷവും ചെറിയ രീതിയില്‍ പിന്തുണ നല്‍കാനാണ് ഇപ്പോള്‍ ട്രെഷറി ഒരുങ്ങുന്നത്. ജോലിയില്‍ ആളുകള്‍ തിരിച്ചെത്തുന്ന ഓട്ടം കാലത്ത് ബിസിനസ്സുകള്‍ സാമ്പത്തിക പിന്തുണ നല്‍കാനുള്ള ഫ്‌ളിപ്പ് സ്‌കീമാണ് അധികൃതര്‍ ആലോചിക്കുന്നതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജീവനക്കാരെ പേറോളില്‍ നിലനിര്‍ത്തുന്ന വിവിധ വ്യവസായങ്ങള്‍ക്ക് ഗ്രാന്റുകള്‍ നല്‍കുന്നതും, ജീവനക്കാരുടെ 10% ശമ്പളം കവര്‍ ചെയ്യുന്നതിനും പുറമെ പുതിയ ജോലിക്കാരെ നിയോഗിക്കുന്ന സ്ഥാപനങ്ങള്‍ നാഷണല്‍ ഇന്‍ഷുറന്‍സ് ഹോളിഡേ പ്രഖ്യാപിക്കാനുമാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ജൂലൈ 4ന് പ്രവര്‍ത്തനം ആരംഭിച്ച ലെഷര്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ആയിരങ്ങള്‍ക്കും ഈ നിര്‍ദ്ദേശങ്ങളുടെ ഗുണം ലഭിച്ചേക്കാം. പരിപൂര്‍ണ്ണമായ തോതില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കാത്തതാണ് ഇതിന് കാരണം. 

പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായി സുനാക് പദ്ധതികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. ബ്രിട്ടനെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ ലക്ഷ്യമിട്ട് അടുത്ത ആഴ്ചയില്‍ അദ്ദേഹം ഇക്കണോമിക് സ്‌റ്റേറ്റ്‌മെന്റ് നടത്തുമെന്നാണ് കരുതുന്നത്. ചെറുപ്പക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ ഒഴിവാക്കുകയാണ് സുനാകിന്റെ പ്രധാന ലക്ഷ്യം. ജോബ് ഗ്യാരണ്ടി, അപ്രന്റീസ്ഷിപ്പ്, സ്‌കില്‍സ് റീട്ടെയിനിംഗ് തുടങ്ങിയ നിര്‍ദ്ദേശങ്ങളും പങ്കുവെയ്ക്കും. 




കൂടുതല്‍വാര്‍ത്തകള്‍.